Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ടിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് അമ്മയും മകളും ചേർന്ന് തട്ടിയത് 12 ലക്ഷം ! ഇരകളായവർക്ക് രണ്ടു ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതിന് പുറമേ പ്രതികൾക്ക് മൂന്ന് വർഷം തടവ്; 2010 മുതൽ ബിൻസിയും അമ്മയും നടത്തിയ തട്ടിപ്പിന് ഇരയായത് സഹപ്രവർത്തകർ

ഇംഗ്ലണ്ടിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് അമ്മയും മകളും ചേർന്ന് തട്ടിയത് 12 ലക്ഷം ! ഇരകളായവർക്ക് രണ്ടു ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടതിന് പുറമേ പ്രതികൾക്ക് മൂന്ന് വർഷം തടവ്; 2010 മുതൽ ബിൻസിയും അമ്മയും നടത്തിയ തട്ടിപ്പിന് ഇരയായത് സഹപ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: യൂകെയിലും സ്വിറ്റ്‌സർലൻഡിലും നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് അമ്മയും മകളും ചേർന്ന് തട്ടിച്ചത് പന്ത്രണ്ട് ലക്ഷം രൂപ. ആറ് പേരിൽ നിന്നുമായി 12,36,000 രൂപ തട്ടിയെടുത്ത കേസിൽ അമ്മയ്ക്കും മകൾക്കും മൂന്നു വർഷം കഠിന തടവിന് കോടതി വിധിച്ചിരിക്കുകയാണ്. കേസിൽ ഒന്നാം പ്രതിയായ അമ്മ 80,000 രൂപ വീതവും, രണ്ടാം പ്രതിയായ മകൾ 2,40,000 രൂപ വീതവും നഷ്ടപരിഹാരമായി നൽകണം. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ. ഇജാസാണ് ശിക്ഷ വിധിച്ചത്.

മഹാരാഷ്ട്ര താനെ ഗോൾഡൻ നെസ്റ്റ് സോണം പാരഡൈസ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ബിൽഡിങ്ങിൽ താമസിക്കുന്ന ബിൻസി ബാബു (31), അമ്മ പത്തനംതിട്ട കണ്ടൻപേരൂർ ചക്കുളത്ത് വീട്ടിൽ റോസി ബാബു (50) എന്നിവരെയാണ് ശിക്ഷിച്ചത്. അഹമ്മദാബാദ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിൽ ബിൻസി നഴ്‌സായി ജോലി ചെയ്തിരുന്നു. അവിടങ്ങളിൽ കൂടെ ജോലിചെയ്തിരുന്ന മലയാളികളാണ് തട്ടിപ്പിന് ഇരയായത്. ബിൻസിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

റോസിയുടെ അക്കൗണ്ടിലേക്ക് പണം പറ്റി. 2010 മുതൽ 2013 വരെയായിരുന്നു തട്ടിപ്പ്. ജോലി കിട്ടാതെ വന്നതോടെ ആറുപേരും കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ജെ.പത്മകുമാർ കോടതിയിൽ ഹാജരായി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ രണ്ടുപേരും ഓരോ വർഷംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP