Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ഉതുപ്പ് വർഗീസ് അടക്കം എട്ടു പേർക്കെതിരേ സിബിഐയുടെ കുറ്റപത്രം; മുൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അഡോൾഫ് ലോറൻസ് ഒന്നാം പ്രതിയും ഉതുപ്പ് രണ്ടാം പ്രതിയും

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ ഉതുപ്പ് വർഗീസ് അടക്കം എട്ടു പേർക്കെതിരേ സിബിഐയുടെ കുറ്റപത്രം; മുൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അഡോൾഫ് ലോറൻസ് ഒന്നാം പ്രതിയും ഉതുപ്പ് രണ്ടാം പ്രതിയും

കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ കോട്ടയം സ്വദേശി ഉതുപ്പ് വർഗീസ് അടക്കം എട്ടു പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അഡോൾഫ് ലോറൻസാണ് കേസിൽ ഒന്നാം പ്രതി. അൽസറഫ ഏജൻസി ഉടമ ഉതുപ്പ് വർഗീസ് രണ്ടാം പ്രതിയാണ്. ഉതുപ്പു വർഗീസിന്റെ ഭാര്യ സൂസൺ, സുരേഷ് ബാബു, അബ്ദുൾ നസീർ എന്നിവരും കേസിൽ പ്രതികളാണ്.

ഉതുപ്പ് വർഗീസിന്റെ ഭാര്യ സൂസൻ വർഗീസ്, സുരേഷ് ബാബു, അബ്ദുൾ നസീർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. സർക്കാർ നിശ്ചയിച്ച എമിഗ്രേഷൻ ഫീസിന്റെ പതിന്മടങ്ങ് ഈടാക്കി നഴ്‌സിങ് ഉദ്യോഗാർത്ഥികളെ വഞ്ചിച്ചുവെന്നതാണ് കേസ്.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നടത്തിയ റിക്രൂട്ട്‌മെന്റിൽ 230 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കുവൈത്തിൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കരാർ ലഭിച്ച അൽസറഫ ഏജൻസിക്ക് ഓരോ ഉദ്യോഗാർത്ഥിയിൽ നിന്നും 19,500 രൂപ മാത്രം ഫീസ് ഈടാക്കാൻ അധികാരമുണ്ടായിരിക്കേ 19,50,000 രൂപ വാങ്ങിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

തട്ടിപ്പ് തടയേണ്ട പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് അഡോൾഫ് ലോറൻസ് ഗൂഢാലോചന നടത്തുകയും ലക്ഷങ്ങൾ കൈപ്പറ്റുകയും ചെയ്തതായാണ് സിബിഐയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

റിക്രൂട്ടിങ് ഏജൻസികളുടെ തട്ടിപ്പിൽനിന്നും ഉദ്യോഗാർത്ഥികളെ രക്ഷിക്കുന്നതിനായി കേന്ദ്ര പ്രവാസിമന്ത്രാലയം നിയമിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥനാണ് പ്രൊട്ടക്ടർ ഒഫ് ഇമിഗ്രൻസ്. എന്നാൽ അൽസറഫയ്ക്കു വേണ്ടി ഇയാൾ കണ്ണടച്ചു. ഇതുവരെ 800ഓളം പേരാണ് സ്ഥാപനത്തിന് വൻതുക നൽകി കുവൈറ്റിലേക്ക് റിക്രൂട്ട്മെന്റ് നേടിയത്.

ഹവാല ഇടപാടുകാർ വഴിയാണ് പണം കുവൈത്തിലേക്ക് കടത്തിയതെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP