Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുസ്ലിം സമൂഹം പർദ്ദ വെടിയണമെന്ന പരാമർശം: മാപ്പ് പറഞ്ഞില്ലെങ്കിൽ ഉദ്ധവ് താക്കറെയുടെ വീട്ടിനുമുന്നിൽ നിരാഹാരമിരിക്കും; പർദ്ദയല്ല മുഖം മറയ്ക്കുന്ന നിഖാബാണ് വെടിയേണ്ടത്; പർദയുടെ പേര് പറഞ്ഞ് ഇസ്ലാം സ്ത്രീ വിരുദ്ധമാണെന്ന് വരുത്തിതീർക്കുവാനുള്ള ശ്രമം ശരിയല്ലെന്നും കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാർത്ഥി നുസ്റത്ത് ജഹാൻ

മുസ്ലിം സമൂഹം പർദ്ദ വെടിയണമെന്ന പരാമർശം: മാപ്പ് പറഞ്ഞില്ലെങ്കിൽ  ഉദ്ധവ് താക്കറെയുടെ വീട്ടിനുമുന്നിൽ നിരാഹാരമിരിക്കും; പർദ്ദയല്ല മുഖം മറയ്ക്കുന്ന നിഖാബാണ് വെടിയേണ്ടത്; പർദയുടെ പേര് പറഞ്ഞ് ഇസ്ലാം സ്ത്രീ വിരുദ്ധമാണെന്ന് വരുത്തിതീർക്കുവാനുള്ള ശ്രമം ശരിയല്ലെന്നും കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാർത്ഥി നുസ്റത്ത് ജഹാൻ

കെ വി നിരഞ്ജൻ


കോഴിക്കോട്: മുസ്ലിം സമൂഹത്തോട് പർദ വെടിയണമെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ മാപ്പ് പറയണമെന്നും അതിനു തയ്യാറായില്ലെങ്കിൽ മുംബൈ ലാൽ നഗറിലെ വീട്ടിന് മുന്നിൽ നിരാഹാരമിരിക്കുമെന്നും ഹാപ്പിഡേയ്സ് ചെയർപേഴ്സണും കോഴിക്കോട് ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന നുസ്രത്ത് ജഹാൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പർദയല്ല, മുഖം മറച്ചുകൊണ്ടുള്ള ബുർഖകളാണ് നിരോധിക്കേണ്ടത്. പർദ ധരിക്കുന്നവരെയെല്ലാം തീവ്രവാദികളായി കാണുന്നത് ശരിയല്ല. അത്തരം സന്ദേശങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് കൂടുതൽ ധ്രൂവീകരണമുണ്ടാക്കുവാനേ കാരണമാകൂ.

മുസ്ലിം സ്ത്രീകളുടെ മുഖം മറക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കണമെന്നും അത് പൊതു സമൂഹത്തിന്റെ ഇടയിൽ മുസ്ലിം സമൂഹത്തെ ഇകഴ്‌ത്തിക്കാണിക്കുവാനേ കാരണമാകൂ. ചില പ്രദേശങ്ങളിൽ കാലാവസ്ഥ വ്യതിയാനങ്ങളിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ വേണ്ടി ഏർപ്പെടുത്തിയ വസ്ത്രം അത്തരം കാലാവസ്ഥയോ സാഹചര്യങ്ങളോ ഇല്ലാത്ത നാട്ടിൽ ചിലർ ഏർപ്പെടുത്തുന്നത് ശരിയല്ല. എന്നാൽ പർദയുടെ പേര് പറഞ്ഞ് ഇസ്ലാമിനെ സ്ത്രീ വിരുദ്ധമാണെന്ന് വരുത്തിതീർക്കുവാനുള്ള ശ്രമം ശരിയല്ല. സ്ത്രീക്ക് ഏറ്റവും വലിയ മാന്യത നല്കിയ മതമാണ് ഇസ്ലാം. വിശുദ്ധ ഖുർആനിലെ ഒരധ്യായത്തിന്റെ പേര് തന്നെ സ്ത്രീയെക്കുറിച്ചാണ്. സ്ത്രീയുടെ പൂർണസംരക്ഷണവകാശം പുരുഷന്റെ ഉത്തരവാദിത്വവും ബാധ്യതയുമാണ്.

എം ഇ എസ് കോളെജിലെ വസ്ത്രധാരണ രീതി അവിടത്തെ മാനേജ്മെന്റാണ് തീരുമാനിക്കുന്നത്. അതിന് താല്പര്യമില്ലാത്തവർ അവിടെ പഠിക്കേണ്ട. ഫസൽ ഗഫൂറിനെതിരെ സമസ്ത അടക്കമുള്ള സംഘടനകൾ നടത്തിയ പ്രതികരണങ്ങൾ ശരിയായില്ല. വസ്ത്രധാരണത്തെക്കുറിച്ച് ഇപ്പോൾ നടക്കുന്ന സംവാദങ്ങൾ ഭരണഘടന ഉറപ്പുനല്കുന്ന പലതിന്റെയും ലംഘനമാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് സ്ത്രീകളുടെ ആർത്തവത്തെക്കുറിച്ചായിരുന്നു പൊതു സംവാദം. എന്തു മോശമാണിതെന്നും അവർ ചോദിച്ചു.

പർദ മറ്റേതൊരു വസ്ത്രത്തെയും പോലെ മനുഷ്യശരീരം ആവരണം ചെയ്യാനുള്ള വസ്ത്രമാണ്. ഇഷ്ടമുള്ള ആർക്കും ജാതി, മത, വർഗ, വർണ, കാല, ദേശ വ്യത്യാസമില്ലാതെ ഏവർക്കും ധരിക്കാനോ ധരിക്കാതിരിക്കാനോ അവകാശമുള്ള വസ്ത്രമാണ്. ഇന്ത്യയിൽ തന്നെ പല സ്ഥലത്തും പല ഗോത്രങ്ങളിലും താതികളിലും ഇതുപോലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. പർദ ആവശ്യമുള്ളവർക്ക് ധരിക്കാം. ആവശ്യമില്ലാത്തവർക്ക് ധരിക്കാതിരിക്കാം. നിയമം മുലം വസ്ത്രമോ വസ്ത്രധാരണ രീതിയോ നിയന്ത്രിക്കപ്പെടുന്നത് സ്വാഗതാർഹമല്ല. എന്നാൽ ഹിജാബ് എന്ന പേരിലുള്ള മുഖാവരണം നിരോധിക്കപ്പെടുക തന്നെ വേണം. പർദ വ്യാപകമാക്കുന്നതിന് പിന്നിൽ പർദ നിർമ്മാണകമ്പനികളുടെ കച്ചവടതാല്പര്യങ്ങളുടെ ഭാഗമായുള്ള നീക്കങ്ങളുണ്ട്. അക്ഷയ തൃതീയപോലെ ഭക്തിയെയും ഇതിന് കൂട്ടുപിടിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP