Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓച്ചിറ പരബ്രഹ്മസന്നിധിയിൽ കർക്കിടക സദ്യയ്ക്കായി കലവറ ഉണർന്നു; ഓണാട്ടുകരയുടെ അന്നദാതാവിന്റെ അന്നപ്രസാദത്തിൽ ദിവസവും പങ്കെടുത്ത് മടങ്ങുന്നത് ഇരുപത്തിഅയ്യായിരത്തിൽ അധികം ഭക്തന്മാർ

ഓച്ചിറ പരബ്രഹ്മസന്നിധിയിൽ കർക്കിടക സദ്യയ്ക്കായി കലവറ ഉണർന്നു; ഓണാട്ടുകരയുടെ അന്നദാതാവിന്റെ അന്നപ്രസാദത്തിൽ ദിവസവും പങ്കെടുത്ത് മടങ്ങുന്നത് ഇരുപത്തിഅയ്യായിരത്തിൽ അധികം ഭക്തന്മാർ

അഖിൽ രാമൻ

കൊല്ലം: പതിനായിരങ്ങൾക്ക് ദിവസവും അന്നമൂട്ടുന്ന ഓണാട്ടുകരയുടെ അന്നദാതാവ് ഇങ്ങനെ തന്നെ വിശേഷിപ്പിക്കാം ഓച്ചിറ പരബ്രഹ്മമൂർത്തിയെ അല്ലെങ്കിൽ ഈ ക്ഷേത്രസന്നിധിയെ. ആരാധനാരീതികൊണ്ടും അനുഷ്ഠാനം കൊണ്ടും ലോകത്ത് തന്നെ വ്യത്യസ്ഥമാണ് ഇവിടുത്തെ സമ്പ്രദായങ്ങൾ. മലയാളിയുടെ പഞ്ഞമാസമായ കർക്കിടകത്തിലും കാണാം ഈ അന്നദാനപ്രഭുവിന്റെ സന്നിധിയിലെ പെരുമ. കർക്കിടകമാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന സദ്യയിൽ ദിനം പ്രതി പ്രസാദം കഴിച്ച് മടങ്ങുന്നത് ഇരുപത്തിഅയ്യായിരത്തോളം ആളുകളാണ്.

അന്നപ്രസാദം എന്ന് പറയുന്നു എങ്കിലും വിഭവസമൃദ്ധമായ ഓണാട്ടുകരതനിമ നിലനിർത്തുന്ന സദ്യതന്നെയാണ് വിളമ്പി നൽകുന്നത്. അവധി ദിവസങ്ങളിലും വിശേഷദിവസങ്ങളിലും പ്രസാദമുണ്ണുവാൻ എത്തുന്നവരുടെ എണ്ണം ഇരട്ടിയാകും. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന സദ്യ വൈകിട്ട് 4 മണിവരെ നീളാറുണ്ട്. ക്ഷേത്ര പടനിലത്തെ പടിഞ്ഞാറേ ആൽത്തറയ്ക്ക് പിന്നിലായി തയ്യാറാക്കിയ പന്തലിലാണ് സദ്യ വിളമ്പുന്നത്. ചൂട് വെള്ളത്തിൽ കഴുതി അണുവിമുക്തമാക്കുന്ന സ്റ്റീൽ പ്ലേറ്റുകളിലാണ് സദ്യ ഭക്തർക്ക് നൽകുന്നത്. ക്ഷേത്രത്തിലെ ആൽത്തറകളിൽ നടക്കുന്ന രാമായണപാരായണം ഉച്ചയ്ക്ക് അവസാനിപ്പിക്കുന്ന സമയം മുതലാണ് സദ്യവിളമ്പുന്നത്.

രാവിലെ 10 മണി മുതൽ പന്തലിന് മുന്നിലെ ക്യൂവിൽ ഭക്തർ ഇടം പിടിച്ച് തുടങ്ങും. രണ്ട് വരികളിലായി നിൽക്കുന്ന ക്യൂ പടിഞ്ഞാറേ ആൽത്തറ മുതൽ കിഴക്കേ ഗോപുരം വരെനീളാറുണ്ട്. നൂറോളം അന്തേവാസികൾ ക്ഷേത്രത്തിലും ക്ഷേത്രം നടത്തുന്ന അനാഥമന്ദിരത്തിലുമായി ഇവിടെ കഴിയുന്നുണ്ട്. ഇവർക്ക് ഒപ്പം തന്നെ ക്യൂ നിന്നാണ് മറ്റ് ഭക്തരും പ്രസാദ ഊട്ടിൽ പങ്കെടുക്കുന്നത്. ആർക്കും തന്നെ വി.ഐ.പി പരിഗണന ലഭിക്കുന്നതല്ല. മനുഷ്യനേ ജാതതൃമതസമ്പത്തുകൊണ്ട് വേർതിരിക്കാതെ ഒന്നായികാണുന്ന സംസ്‌കാരം കൂടിയാണ് വിഭവസമൃദ്ധമായ സദ്യയ്ക്ക് ഒപ്പം വിളമ്പി നൽകുന്നത്.

ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിലാണ് സദ്യ ഭക്തർക്ക് വിളമ്പുന്നത്. സദ്യതയ്യാറാക്കുന്നത് ഓച്ചിറ മേമന സ്വദേശി കണ്ണാടിയിൽ മുരളീധരൻപിള്ളയാണ്. നൂറോളം ആളുകളാണ് രാപ്പകലില്ലാതെ മുരളീധരൻപിള്ളയ്ക്ക് ഒപ്പം സദ്യയ്ക്ക് പിന്നിൽ അധ്വാനിക്കുന്നത്. സദ്യ നൽകുന്നുണ്ട് എങ്കിലും ദിവസവും രാവിലെ ക്ഷേത്രത്തിൽ നൽകി വരുന്ന കഞ്ഞിയും മുതിരയും നൽകുന്ന ചടങ്ങിനു മാറ്റമില്ല. 365 ദിവസവും ഈ പ്രസാദവും വിതരണം ചെയ്യുന്നു എന്നതും ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പ്രത്യേകത ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP