Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈറ്റ് ഹൗസിൽ ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ച് ബരാക്ക് ഒബാമ; ചരിത്രം തിരുത്തിയ ആഘോഷ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ച് അമേരിക്കൻ പ്രസിഡന്റ്

വൈറ്റ് ഹൗസിൽ ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിച്ച് ബരാക്ക് ഒബാമ; ചരിത്രം തിരുത്തിയ ആഘോഷ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ച് അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ തീർത്തും വ്യത്യസ്തനായൊരു പ്രസിഡന്റാണ്. പ്രത്യേകിച്ചു ഇന്ത്യക്കാരോടുള്ള സമീപനത്തിന്റെ കാര്യത്തിൽ. വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ ദീപാവലി ആഘോഷിച്ചാണ് ഒബാമ വ്യത്യസ്തനായത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് വൈറ്റ്ഹൗസിൽ ദീപാവലി ആഘോഷിക്കുന്നത്. ഭാവിയിൽ തന്റെ പിൻഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി. അമേരിക്കയിൽ തെരഞ്ഞെടുപ്പ് ചൂട് മുറുകുന്നതിനിടെയാണ് ഒബാമയുടെ ദീപാവലി ആഘോഷമെന്നതും ശ്രദ്ധേയമായി.

ആഘോഷത്തിന്റെ ചിത്രങ്ങൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തു ഒബാമ. ഈ വർഷം ഓവൽ ഓഫീസിൽ ആദരപൂർവം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയിൽ യു.എസ് പ്രസിഡന്റുമാർ ഈ ആഘോഷം തുടരട്ടെ എന്ന് വൈറ്റ് ഹൗസ് ഫേസ്‌ബുക്ക് പേജിലെ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

ദീപാവലി ആഘോഷവേളയിൽ കുടുംബത്തോടൊപ്പം ആശംസകൾ കൈമാറിയ ഒബാമ, സമാധാനവും സന്തോഷവും കൈവരട്ടെ എന്ന് പ്രത്യാശിച്ചു. ഇന്ത്യ സന്ദർശന വേളയിൽ മുംബൈയിൽവച്ച് ഭാര്യ മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം ചെയ്തതും ഒബാമ ഓർമ്മിച്ചു.

വൈറ്റ് ഹൗസിലെ ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥർക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്. 2009ൽ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒബാമയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് ഒന്നര ലക്ഷം ലൈക്കുകൾ ലഭിക്കുകയും 33000ത്തോളം പേർ ഷെയർ ചെയ്യുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP