Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓഖി ദുരിതാശ്വാസം: സർക്കാർ ധവള പത്രം പുറത്തിറക്കണമെന്ന് രമേശ് ചെന്നിത്തല; ദുരന്തം നടന്ന് ഒരു വർഷമായിട്ടും ഭൂരിഭാഗം പേർക്കും കാര്യമായ സഹായങ്ങൾ ലഭിച്ചില്ല; കേന്ദ്രഫണ്ടായ ലഭിച്ച 133 കോടിയിൽ പകുതി പോലും ചിലവഴിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്

ഓഖി ദുരിതാശ്വാസം: സർക്കാർ ധവള പത്രം പുറത്തിറക്കണമെന്ന് രമേശ് ചെന്നിത്തല; ദുരന്തം നടന്ന് ഒരു വർഷമായിട്ടും ഭൂരിഭാഗം പേർക്കും കാര്യമായ സഹായങ്ങൾ ലഭിച്ചില്ല; കേന്ദ്രഫണ്ടായ ലഭിച്ച 133 കോടിയിൽ പകുതി പോലും ചിലവഴിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഓഖിദുരന്തംസംഭവിച്ച് ഒരു വർഷമായിട്ടും ദുരന്തബാധിതർക്ക് സർക്കാർവാരിക്കോരി നൽകിയ സഹായ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയിട്ടില്ലന്ന് പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ സർക്കാർ അടിയന്തിരമായി ഒരു ധവള പത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നൂറ്റിനാൽപ്പത്തിയാറ് പേർ മരിക്കുകയും, കാണാതാവുകയും ചെയ്ത ഈ മഹാദുരന്തം ബാധിച്ചവർക്കും സഹായം നൽകുന്ന കാര്യത്തിൽ സർക്കാർ തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച 108 കോടി രൂപയിൽഒരു വർഷം കഴിഞ്ഞിട്ടും ഇന്നലെ വരെ ചിലവഴിക്കാതെകിടന്നത് 47.73 കോടി രൂപയാണ്. പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് ബോധ്യമായപ്പോഴാണ് ഇന്നലെ 42 കോടി രൂപ ട്രഷറിയിലേക്ക് മാറ്റിയത്. കേന്ദ്ര ഫണ്ടായ ലഭിച്ച 133 കോടിയിൽ പകുതി പോലും ചിലവഴിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച സംഭാവനയല്ലാതെസർക്കാർ ദുരന്തബാധിതർക്കായി ചിലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണമെന്നും ഫിഷറീസ് മന്ത്രിയോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് വീട് വച്ചു നൽകാമെന്ന വാഗ്ദാനം സർക്കാർ ഇതുവരയായിട്ടും പാലിച്ചിട്ടില്ല.ദുരന്ത ബാധിതരിൽഎസ് എസ് എൽ സി ക്ക് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള ആർക്കും സർക്കാർ ജോലിയും നൽകിയിട്ടില്ല. ദുരന്തത്തെ അതിജീവിച്ചവരിൽ ജോലി ചെയ്ത് ജീവിക്കാൻ സാധിക്കാത്തവർക്ക് അഞ്ച് ലക്ഷം രൂപനൽകുമെന്ന്പറഞ്ഞത് എല്ലാവർക്കും ലഭിച്ചിട്ടില്ല. മാത്രമല്ല രക്ഷപെട്ടവർക്കുള്ള ബദൽ ജീവനോപാധിയായിപ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയും ആർക്കും കിട്ടിയിട്ടില്ല. വള്ളങ്ങളും, ബോട്ടുകളും മറ്റും നഷ്ടപ്പെട്ടവർക്ക് തത്തുല്യമായ നഷ്ടപരിഹാര തുകനൽകുമെന്ന വാഗ്ദാനത്തിൽ വെള്ളം ചേർത്തു. പരമാവധി 12 ലക്ഷം രൂപ നൽകുമെന്നാണ് സർക്കാർ പറയുന്നത്.

എന്നാൽ 30-35 ലക്ഷം രൂപ വിലയുള്ള ബോട്ടുകൾ നഷ്ടപ്പെട്ടവർക്ക് 12 ലക്ഷംരൂപ കൊടുക്കുന്നത് അവരെ കബളിപ്പിക്കുന്നതിന് തുല്യമാണ്. മാത്രമല്ല ബോട്ടുകളുടെയും, വള്ളങ്ങളുടെയും കാലപ്പഴക്കം നിശ്ചയിച്ച്നഷ്ടപരിഹാരംനൽകാമെന്നുള്ള സർക്കാർ നിലപാടും മൽസ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി.എഴുപത്തഞ്ച് ലക്ഷം രൂപയുടെ മൽസ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ട പൂന്തുറയിലെ വിൽസൺ ശേശയ്യക്ക് ഇന്നേവരെ ഒരുരൂപ പോലും ലഭിച്ചിട്ടില്ല.

മരിച്ചവരുടെ കുടംബങ്ങളുടെ കടബാധ്യതകൾ ഏറ്റെടുക്കും എന്ന് പറഞ്ഞെങ്കിലും അതിനും നടപടിയൊന്നുമായില്ല. മൽസ്യബന്ധനത്തിന് പോയി വരുന്നവരുടെ കണക്കെടുപ്പ് നടത്താൻ നിയോഗിച്ച ഇൻവിജിലേറ്റർമാർ മൽസ്യഭവൻ ഓഫീസുകളിൽ ഒരു പണിയുമില്ലാതെ കുത്തിയിരിക്കുകയാണ്.മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്ന നാവിക് ഉപകരണവും, സുരക്ഷാ ഉപകരണങ്ങളും നൽകുമെന്ന് പറഞ്ഞതും നടപ്പിലായില്ല. വിദ്യാർത്ഥികൾക്കുള്ള ധനസഹായം ആകട്ടെ രണ്ടാഴ്ചയായിമാത്രമെ കൊടുക്കാൻ തൊടുങ്ങിയിട്ടുള്ളു. മാത്രമല്ല അർഹതപ്പെട്ടവർക്ക് ഇനിയും അത് ലഭിച്ചിട്ടുമില്ല. ഓഖി ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും സഹായം വിതരണം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന അലംഭാവം പാവപ്പെട്ട മൽസ്യത്തൊഴിലാളികളുൾപ്പെടെയുള്ള ദുരന്ത ബാധിതരോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP