Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാണാതായവർക്കായുള്ള തിരച്ചിൽ ഇനി കൊച്ചി കേന്ദ്രീകരിച്ച്; ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ തിരിക്കും; കൊച്ചിയിലേക്ക് മാറ്റുന്നത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ

കാണാതായവർക്കായുള്ള തിരച്ചിൽ ഇനി കൊച്ചി കേന്ദ്രീകരിച്ച്; ഉന്നത ഉദ്യോഗസ്ഥർ ഉടൻ തന്നെ തിരിക്കും; കൊച്ചിയിലേക്ക് മാറ്റുന്നത് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇനി കൊച്ചി കേന്ദ്രീകരിച്ച് ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തെരച്ചിലിന് നേതൃത്വം നൽകുന്ന നാവിക, വ്യോമസേനകളുടെയും കോസ്റ്റ് ഗാർഡിന്റെയും ഉന്നത ഉദ്യോഗസ്ഥരുൾപ്പെടുന്ന സംഘം ഇന്നു തന്നെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിക്കും.

രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂട്ടാനാണ് കൊച്ചിയിലേക്ക് തെരച്ചിലിന്റെ കേന്ദ്രം മാറ്റുന്നതെന്നാണ് വിവരം. തിരുവനന്തപുരം മേഖലയിൽ നിന്ന് പുറപ്പെട്ട പല മത്സ്യബന്ധന തൊഴിലാളികളെയും ഇപ്പോൾ കടലിൽ നിന്ന് കണ്ടെടുക്കുന്നത് വടക്കൻ മേഖലയിൽ നിന്നാണ്. കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ തിരുവനന്തപുരം മേഖലയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന തൊഴിലാളികൾ വടക്കൻ ദിശയിലേക്ക് നീങ്ങിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് രക്ഷാപ്രവർത്തനം നടത്തുന്ന സംഘം. ഇതേതുടർന്ന് കൂടുതൽ എളുപ്പത്തിൽ കടലിലെ തെരച്ചിൽ നടത്താനും കടലിൽ നിന്ന് രക്ഷപെടുത്തുന്നവരെ വേഗത്തിൽ തീരത്ത് എത്തിക്കാനുമാണ് കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം തുടരാൻ തീരുമാനമായത്.

തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി തിരച്ചിലിന്റെ ദുരപരിധി വർധിപ്പിക്കാനും നീക്കമുണ്ട്. നിലവിൽ 40 നോട്ടിക്കൽ മൈൽ വരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ അറിയിച്ചത്. എന്നാൽ ഇത് തെറ്റാണെന്നാണ് ദൗത്യസേന പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP