Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയോധിക ദേഹത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നിൽ കൊറോണ പേടിയെന്ന് ബന്ധുക്കൾ; മരിച്ചത് ഉദുമ പള്ളിക്കര സ്വദേശിയായ അറുപത്കാരി; തീയിൽ പിടയുന്നത് കണ്ട വയോധികയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ; കൊറോണ വാർത്തകൾ വയോധികയെ ഭയപ്പെടുത്തിയിരുന്നതായി പൊലീസും

മറുനാടൻ ഡെസ്‌ക്‌

ഉദുമ: വയോധിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു.കൊറോണഭീതിയിലാണെമ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കളുടെ സംശയം. പള്ളിക്കര കൂട്ടക്കനി സ്‌കൂളിന് സമീപത്തെ പരേതനായ മുണ്ടോട്ട് കമ്മാരന്റെ ഭാര്യ ദാക്ഷായണി(60)യാണ് മരിച്ചത്. ഇവരുടെ വീട്ടുപറമ്പിൽ ഭർത്താവിനെ സംസ്‌കരിച്ച സ്ഥലത്ത് ഓലകൾ കൂട്ടിയിട്ട് തീകൊടുത്തശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയിൽ ചാടുകയായിരുന്നുവെന്നാണ് നിഗമനം. തിങ്കളാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം.

തീയിൽ എന്തോ പിടയുന്നതുകണ്ട അയൽവീട്ടുകാരാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. പുറത്തെടുത്ത ദാക്ഷായണിയെ കാഞ്ഞങ്ങാട്ട് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പരിശോധിച്ച ശേഷം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

പള്ളിക്കരയുടെ വിവിധ പ്രദേശങ്ങൾ കർശന കൊറോണ നിയന്ത്രണത്തിലാണ്. ഇതിനിടെ മകൾക്ക് ചുമ വന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാനിരിക്കെയാണ് ദാക്ഷായണി ദേഹത്ത് തീകൊളുത്തിയത്. കൊറോണയെക്കുറിച്ചുള്ള വാർത്തകൾ ഇവരെ വല്ലാതെ ഭയപ്പെടുത്തിയിരുന്നതായി ഇൻക്വസ്റ്റ് നടത്തിയ സബ് ഇൻസ്‌പെക്ടർ പി.അജിത്കുമാർ പറഞ്ഞു. മറ്റുകാരണങ്ങളൊന്നും കണ്ടെത്താനായില്ല.

ചിറക്കാൽ കെ.പി.ചന്തു മണിയാണിയുടെയും ജാനകിയുടെയും മകളാണ്. ഏകമകൾ: രാധാമണി (മാണിക്കോത്ത് കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അദ്ധ്യാപിക). മരുമകൻ: സന്തോഷ് (കിഴക്കേക്കര). സഹോദരങ്ങൾ: കെ.പി.ബാലൻ, കെ.പി.ഭാസ്‌കരൻ, കെ.പി.ശ്രീധരൻ (ബേക്കറി), കെ.പി.പത്മനാഭൻ, കെ.പി.മോഹനൻ (ഓട്ടോ ഡ്രൈവർ), ശാരദ, സരോജിനി, സാവിത്രി, പരേതയായ രുക്മിണി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP