Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദിവാസി വയോധികയെ നാലംഗ സംഘം മർദ്ദിച്ചെന്ന് പരാതി; ക്രൂരമർദ്ദനത്തിനിരയായ വൃദ്ധയുടെ ഇരു കാലുകളും ഒടിഞ്ഞ നിലയിൽ; അളകമ്മയെ മർദ്ദിച്ചത് ഭർത്താവിനെ അന്വേഷിച്ച് വീട്ടിലെത്തിയവർ; ആക്രമണം കൊലപാതക്കേസിൽ അറസ്റ്റിലായ അളകമ്മയും ഭർത്താവ് സുരേന്ദ്രനും ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ

ആദിവാസി വയോധികയെ നാലംഗ സംഘം മർദ്ദിച്ചെന്ന് പരാതി; ക്രൂരമർദ്ദനത്തിനിരയായ വൃദ്ധയുടെ ഇരു കാലുകളും ഒടിഞ്ഞ നിലയിൽ; അളകമ്മയെ മർദ്ദിച്ചത് ഭർത്താവിനെ അന്വേഷിച്ച് വീട്ടിലെത്തിയവർ; ആക്രമണം കൊലപാതക്കേസിൽ അറസ്റ്റിലായ അളകമ്മയും ഭർത്താവ് സുരേന്ദ്രനും ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി; മുനിയറയിൽ ആദിവാസി വയോധികയെ നാലംഗസംഘം മർദിച്ചതായി പരാതി. ക്രൂരമർദ്ദനത്തിന് ഇരയായി ഇരുകാലുകളും ഒടിഞ്ഞ അറുപത്തൊന്നുകാരി അടിമാലി താലൂക്കാശുപത്രിയിൽ ചികത്സയിലാണ്. വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. കൊലപാതക്കേസിൽ അറസ്റ്റിലായ അളകമ്മയും സുരേന്ദ്രനും ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം.

കഴിഞ്ഞ മാസം 26ന് വൈകിട്ടാണ് മാമലക്കണ്ടം സ്വദേശിനിയായ അളകമ്മക്ക് മുനിയറയിലെ വീട്ടിൽ വച്ച് മർദനമേറ്റത്. ഭർത്താവ് സുരേന്ദ്രനെ അന്വേഷിച്ച് വീട്ടിലെത്തിയ നാലംഗസംഘം തന്നെ ക്രൂരമായി മർദിച്ചെന്നാണ് അളകമ്മയുടെ പരാതി. തോട്ടം തൊഴിലാളികളായ ഇരുവരും നാല് വർഷം മുൻപാണ് വിവാഹിതരായത്

ആക്രമണത്തിന് പിന്നിൽ സുരേന്ദ്രന്റെ ചില അകന്ന ബന്ധുക്കളാണെന്ന് അളകമ്മ ആരോപിക്കുന്നു. ഇരുകാലുകൾക്കും മുഖത്തിനും സാരമായി പരുക്കേറ്റ വയോധികയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. നിലവിൽ അടിമാലി താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP