Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 78കാരൻ അറസ്റ്റിൽ; പിടിയിലായത് കൂടരഞ്ഞി സ്വദേശി അഗസ്റ്റി; ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ കയറി പിടിച്ച വയോധികനെ അറസ്റ്റ് ചെയ്തത് തിരുവമ്പാടി പൊലീസ്

17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 78കാരൻ അറസ്റ്റിൽ; പിടിയിലായത് കൂടരഞ്ഞി സ്വദേശി അഗസ്റ്റി; ആളില്ലാത്ത വീട്ടിൽ അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ കയറി പിടിച്ച വയോധികനെ അറസ്റ്റ് ചെയ്തത് തിരുവമ്പാടി പൊലീസ്

കോഴിക്കോട്: തിരുവമ്പാടിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 78കാരൻ അറസ്റ്റിൽ. തിരുവമ്പാടി കൂടരഞ്ഞി സ്വദേശിയായ അഗസ്റ്റിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ 17-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന പെൺകുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന് ശ്രമിക്കുകയും ചെയ്തു എന്നാണ് കേസ്.

തിരുവമ്പാടി പൊലീസാണ് 78 കാരനായ കുഞ്ഞച്ചൻ എന്ന കൂടരഞ്ഞി പനക്കച്ചാൽ കിഴക്കേടത്ത് അഗസ്റ്റിയെ അറസ്റ്റ് ചെയ്തത്. അദ്യം ചോദ്യം ചെയ്യലിൽ ഉരുണ്ടു കളിച്ച വയോധികൻ കുറ്റം സമ്മതിച്ചത് പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്. മരകച്ചവടത്തിനായി തേക്ക് നോക്കാനാണ് വീട്ടിൽ പോയതാണെന്നാണ് കുഞ്ഞച്ചൻ പൊലീസിനോട് ആദ്യം മൊഴി നൽകിയത്.

പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ കുഞ്ഞച്ചനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാൾക്കെതിരെ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP