Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനപ്രിയ എയർലൈൻസിന് എട്ടിന്റെ പണിയായി കൊച്ചി എയർപോർട്ടിലെ റൺവേ നവീകരണം; അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്ന സമയ നിയന്ത്രണം ബുദ്ധിമുട്ടിലാക്കുക ഒമാൻ എയറിന്റെ യൂറോപ്പിൽ നിന്നുള്ള യാത്രക്കാരെ; വിമാനങ്ങൾ മസ്‌ക്കത്തിൽ അധികമായി തങ്ങേണ്ടി വരിക നാല് മണിക്കൂർ വരെ

ജനപ്രിയ എയർലൈൻസിന് എട്ടിന്റെ പണിയായി കൊച്ചി എയർപോർട്ടിലെ റൺവേ നവീകരണം; അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്ന സമയ നിയന്ത്രണം ബുദ്ധിമുട്ടിലാക്കുക ഒമാൻ എയറിന്റെ യൂറോപ്പിൽ നിന്നുള്ള യാത്രക്കാരെ; വിമാനങ്ങൾ മസ്‌ക്കത്തിൽ അധികമായി തങ്ങേണ്ടി വരിക നാല് മണിക്കൂർ വരെ

മറുനാടൻ മലയാളി ബ്യൂറോ

സൂറിക്: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ അറ്റകുറ്റപണികളുടെ ഭാഗമായുള്ള സമയനിയന്ത്രണം ബുദ്ധിമുട്ടിലാക്കുക ഒമാൻ എയർവേയ്‌സിന്റെ യൂറോപ്യൻ യാത്രികർക്ക്. റൺവേ നവീകരണത്തിന്റെ ഭാഗമായി റൺവേ പകൽസമയം അടച്ചിടുന്നതോടെ ഒമാൻ എയറിൽ വിവിധ യൂറോപ്യൻ വിമാനത്താവളങ്ങളിൽ നിന്നും കൊച്ചിയിലേക്ക് എത്തുന്നവർ മസ്‌ക്കത്തിൽ കാത്തിരിക്കേണ്ടി വരിക നാല് മണിക്കൂറോളം.

സൂറിക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, മ്യുണിക്, പാരീസ്, മിലാൻ എയർപോർട്ടുകളിൽ നിന്നുള്ളവരെയാണ് ഇതു ബാധിക്കുക. യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് നിലവിലുള്ള ഷെഡ്യുളിൽ മാറ്റമുണ്ടാകില്ല. എന്നാൽ, കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് വിന്റർ ഷെഡ്യുളിൽ മസ്‌കത്തിൽ നാല് മണിക്കൂറോളം അധികം കാത്തിരിക്കേണ്ടി വരും.

റൺവേ നവീകരണത്തിനായി കൊച്ചി വിമാനത്താവളം അടച്ചിടുന്നത് നവംബർ മുതൽ അടുത്ത മാർച്ച് അവസാനം വരെ പകൽ സമയം 10 മുതൽ 6 വരെയാണ്. 31 ആഭ്യന്തര സർവീസുകളെയും ഏഴു രാജ്യാന്തര സർവീസുകളെയുമാണ് ഇത് ബാധിക്കുകയെങ്കിലും, യൂറോപ്പിൽ നിന്നുള്ള യാത്രക്കാരിൽ ഒമാൻ എയറിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമേ സമയക്രമീകരണം ബുധിമുട്ടാകുകയുള്ളു. വിന്റർ ഷെഡ്യുളിൽ ഉച്ചയ്ക്ക് 13.15 ന് മസ്‌കത്തിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ 18.10 ന് ലാൻഡ് ചെയ്യാനാണ് ഒമാൻ എയറിന് അനുമതി നൽകിയിട്ടുള്ളത്. നിലവിൽ ഉച്ചയ്ക്ക് രണ്ടിനാണ് ഒമാൻ എയർ എത്തിച്ചേരുന്നത്.

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ മികച്ച സർവീസ് നൽകി, നിലവിൽ യൂറോപ്പ്യൻ പ്രവാസികളുടെ ജനപ്രിയ എയർലൈൻസായി മാറിയിരിക്കയാണ് ഒമാൻ എയർ. എന്നാൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നിർദിഷ്ട റൺവേ അറ്റകുറ്റപണികൾ, ഒമാൻ എയറിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP