Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടതുഭരണത്തിൽ വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും പുല്ലുവില; സുപ്രീം കോടതിയിൽ സർക്കാർ വിശ്വാസികളെ ചവുട്ടിമെതിച്ചു; പിണറായി വിജയൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി

ഇടതുഭരണത്തിൽ വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും പുല്ലുവില; സുപ്രീം കോടതിയിൽ സർക്കാർ വിശ്വാസികളെ ചവുട്ടിമെതിച്ചു; പിണറായി വിജയൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിശ്വാസികളുടെ വികാരം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചവുട്ടി മെതിച്ചെന്നു കോഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത വില നല്കേണ്ടി വരുമെന്ന് അദ്ദേഹം മുറിയിപ്പു നല്കി.
യുവതീപ്രവേശനത്തിൽ ദേവസ്വം ബോർഡ് നടത്തിയ മലക്കം മറിച്ചിൽ എല്ലാവരേയും ഞെട്ടിച്ചു. എന്തിനാണ് അവർ റിവ്യൂ പെറ്റീഷൻ നല്കിയതെന്ന് വ്യക്തമാക്കണം. ഇടതു സർക്കാരും മുഖ്യമന്ത്രിയും എന്ത് ആഗ്രഹിച്ചുവോ അത് അവർ ശിരസാവഹിച്ചു. ദേവസ്വം ബോർഡ് നടത്തിയ മലക്കം മറിച്ചിലിനെ സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടി.

വിശ്വാസികളോടൊപ്പം നില്ക്കേണ്ട ദേവസ്വം ബോർഡ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. അവിശ്വാസികളുടെ അജണ്ടയാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടപ്പാക്കുതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുകമറ സൃഷ്ടിച്ച് സർക്കാർ കോടതിവിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്. അവിശ്വാസികളെ വീട്ടിൽ പോയി കണ്ടുപിടിച്ച് രാത്രിയിൽ തന്നെ സന്നിധാനത്ത് എത്തിക്കണമെന്നൊന്നും കോടതി വിധിയിലില്ല. സുപ്രീം കോടതിയിൽ നിന്ന് ഇനി എന്തു വിധി വന്നാലും നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി, താൻ ആഗ്രഹിക്കു രീതിയിലുള്ള വിധി ലഭിക്കാൻ സർക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി. ഇതു വീണ്ടും സംസ്ഥാനത്തെ സംഘർഷഭരിതമാക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇടതുഭരണത്തിൽ വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും പുല്ലുവിലയാണ് നല്കുന്നത്. സുപ്രീംകോടതി വിധി വലിയൊരു വിഭാഗം ജനങ്ങളെ മുറിവേല്പിച്ചു എന്നത് ഒരു വസ്തതയാണ്. യുഡിഎഫ് സർക്കാർ വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് നല്കിയ സത്യവാങ്മൂലം ബന്ധപ്പെട്ടവരോട് ആലോചിക്കാതെയാണ് ഇടതു സർക്കാർ മാറ്റിയത്. ജനങ്ങളെ തമ്മിലടിപ്പിക്കുതിലല്ല, മറിച്ച് സമന്വയത്തിനുള്ള പാത കണ്ടെത്തുന്നതിലാണ് ഒരു സർക്കാരിന്റെ മികവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP