Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലായിൽ യുഡിഎഫ് വൻഭൂരിപക്ഷത്തോടെ ജയിക്കും; കേരള കോൺഗ്രസിൽ സൗഹാർദ്ദ ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളു; ആവശ്യപ്പെട്ടാൽ അനുരഞ്ജന ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി

പാലായിൽ യുഡിഎഫ് വൻഭൂരിപക്ഷത്തോടെ ജയിക്കും; കേരള കോൺഗ്രസിൽ സൗഹാർദ്ദ ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളു; ആവശ്യപ്പെട്ടാൽ അനുരഞ്ജന ചർച്ച നടത്തുമെന്നും ഉമ്മൻ ചാണ്ടി

രഞ്ജിത്ത് ബാബു

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലാ നിയമസഭാ മണ്ഡലത്തിലും മറ്റ് അഞ്ച് നിയമസഭാ മണ്ഡലത്തിലും യു.ഡി.എഫ് തെരഞ്ഞെടുപ്പിന് പൂർണ്ണസജ്ജമായെന്ന് കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി. പാലാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കും. വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്യും. ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം നേടുകയും ചെയ്യും. കേരളാ കോൺഗ്രസ്സ് (എം) നകത്തെ പ്രശ്നങ്ങൾ സൗഹാർദ്ദ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയും. അവർ ആവശ്യപ്പെട്ടാൽ കോൺഗ്രസ്സ് അനുരഞ്ജന ചർച്ച നടത്തും. ഘടകകക്ഷികൾ അങ്ങിനെ ആവശ്യപ്പെട്ടാൽ അത് കോൺഗ്രസ്സ് അംഗീകരിക്കാറുണ്ടെന്ന് ഉമ്മൻ ചാണ്ടി കണ്ണൂരിൽ പറഞ്ഞു.

യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതിന്റെ ചർച്ചകൾ നടന്നു കഴിഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ഉമ്മൻ ചാണ്ടി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പാലായിൽ വിജയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് യു.ഡി.എഫിന് മുമ്പിൽ ഇപ്പോഴുള്ളതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സൗഹാർദ്ദ ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ കേരളാ കോൺഗ്രസ്സ് (എം) ലൂള്ളൂ. കേരളാ കോൺഗ്രസ്സിൽ തന്നെ പ്രശ്നം പരിഹരിക്കപ്പെടുന്നതാണ് സന്തോഷമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP