Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണം ബമ്പറിന്റെ അവകാശിയെ കണ്ടെത്തി; സംസ്ഥാന സർക്കാരിന്റെ എട്ടു കോടി അടിച്ചതു വർക്‌ഷോപ്പ് തൊഴിലാളിക്ക്; പാലക്കാടു സ്വദേശി ഫലം ഒത്തുനോക്കാൻ വൈകിയതു ടിക്കറ്റു വീട്ടിൽ മറന്നുവച്ചു തൃശൂരിൽ ജോലിക്കു പോയതിനാൽ

ഓണം ബമ്പറിന്റെ അവകാശിയെ കണ്ടെത്തി; സംസ്ഥാന സർക്കാരിന്റെ എട്ടു കോടി അടിച്ചതു വർക്‌ഷോപ്പ് തൊഴിലാളിക്ക്; പാലക്കാടു സ്വദേശി ഫലം ഒത്തുനോക്കാൻ വൈകിയതു ടിക്കറ്റു വീട്ടിൽ മറന്നുവച്ചു തൃശൂരിൽ ജോലിക്കു പോയതിനാൽ

തൃശൂർ: ഒടുവിൽ സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പറിന്റെ അവകാശിയെ കണ്ടെത്തി. തൃശൂരിൽ വർക്‌ഷോപ്പിൽ ജോലി ചെയ്യുന്ന പാലക്കാട് നെന്മാറ സ്വദേശി ഗണേശിനാണു ഒന്നാം സമ്മാനമായ എട്ടു കോടി രൂപ അടിച്ചത്.

ജോലി സ്ഥലത്തു നിന്നെടുത്ത ലോട്ടറി ടിക്കറ്റ് ഓണാവധിക്കു വീട്ടിൽ പോയപ്പോൾ ഗണേശ് മറന്നുവച്ചിരുന്നു. ഇതാണ് ലോട്ടറിഫലം ഒത്തു നോക്കാൻ വൈകിയതെന്നാണു ഗണേശ് പറയുന്നത്.

ഓണം ബമ്പർ സമ്മാനം ആർക്കും ഇല്ലാതെ പോയോ എന്ന സംശയമായിരുന്നു കഴിഞ്ഞ ദിവസത്തെ വാർത്തകൾ നൽകിയത്. കത്തിക്കരഞ്ഞ ചവർക്കൂനയ്ക്കുള്ളിൽ ഒന്നാം സമ്മാനമടിച്ച ഓണം ബമ്പറും പെട്ടുവോ എന്ന സംശയവും ഉയർന്നിരുന്നു.

എന്നാൽ, കത്തിപ്പോയ ടിക്കറ്റ് ഒന്നാം സമ്മാനം അടിച്ചത് അല്ലെന്നാണു പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. നെന്മാറ സ്വദേശി ഗണേശ് എന്ന വർക്ക്‌ഷോപ്പ് തൊഴിലാളിക്കാണു ലോട്ടറി അടിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. തൃശൂർ ചേർപ്പ് വല്ലച്ചിറയിലെ ലോന ടൂവീലർ വർക്ഷോപ്പിൽ പത്തുവർഷമായി തൊഴിലാളിയാണു ഗണേശ്. ഓണത്തിനു വീട്ടിൽ പോകുംവഴി കുതിരാൻ അമ്പലത്തിനു സമീപത്തു നിന്ന് ടിക്കറ്റ് എടുത്തിരുന്നെങ്കിലും രണ്ടാഴ്ചയായി അവധി കിട്ടാത്തതിനാൽ വീട്ടിൽ പോയിരുന്നില്ല.

ഇന്നലെ വൈകിട്ടു ചെന്നയുടൻ ലോട്ടറി എടുത്തു നോക്കിയപ്പോഴാണ് ബംപർ അടിച്ചെന്ന് അറിയുന്നത്. ടിക്കറ്റ് നാളെ ബാങ്കിൽ ഹാജരാക്കും. തൃശൂരിൽ ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഓണം ബംപറായ എട്ടു കോടി ലഭിച്ചത്. എന്നാൽ, ഇതുവരെ സമ്മാന ജേതാവിനെ കണ്ടെത്താനായിരുന്നില്ല. തൃശൂർ നഗരത്തിലെ ജോൺസൻ ആൻഡ് ജോൺസൻ ഏജൻസിയിൽനിന്നു വാങ്ങിയ ടിസി 788368 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP