Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓണം ബംപർ നറുക്കെടുപ്പ് ഇന്നില്ല; 22ലേക്കു മാറ്റി; അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ അഞ്ചു ലക്ഷം ടിക്കറ്റുകൾ കൂടി ടിക്കറ്റുകൾ അടിച്ച് ലോട്ടറി വകുപ്പ്; ശരിക്കും ഓണം ബംപർ അടിച്ചത് സംസ്ഥാന സർക്കാറിന് തന്നെ!

ഓണം ബംപർ നറുക്കെടുപ്പ് ഇന്നില്ല; 22ലേക്കു മാറ്റി; അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ അഞ്ചു ലക്ഷം ടിക്കറ്റുകൾ കൂടി ടിക്കറ്റുകൾ അടിച്ച് ലോട്ടറി വകുപ്പ്; ശരിക്കും ഓണം ബംപർ അടിച്ചത് സംസ്ഥാന സർക്കാറിന് തന്നെ!

തിരുവനന്തപുരം: അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ 10 കോടി രൂപയുടെ ഓണം ബംപർ നറുക്കെടുപ്പിനായി അഞ്ചു ലക്ഷം ടിക്കറ്റുകൾ കൂടി ലോട്ടറി വകുപ്പ് അച്ചടിച്ചു. ഇവ വിറ്റഴിക്കാനായി നറുക്കെടുപ്പ് രണ്ടു ദിവസത്തേക്കു കൂടി നീട്ടി. കനത്ത മഴ മൂലം ടിക്കറ്റ് വിൽപന മന്ദഗതിയിലായതിനാലാണ് ഇന്നു നടക്കേണ്ട നറുക്കെടുപ്പ് 22ലേക്കു മാറ്റിയതെന്നും വകുപ്പ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ് 22ന് ഉച്ചയ്ക്കു രണ്ടിനു നടക്കുന്നത്. ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും.

ഓണം ബംപർ അടിക്കാനിരിക്കുന്ന ഭാഗ്യവാനെ തേടിയെത്തുക പത്ത് കോടി രൂപയുടെ സമ്മാന തുകയാണെങ്കിലും ഇത്തവണ സർക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ ലാഭമാണ് ലോട്ടറി വിൽപ്പനയിൽ ഉണ്ടായിരിക്കുനന്ത്. ദിവസം ഒരു ലക്ഷം ടിക്കറ്റെന്ന നിരക്കിലാണ് ഓണംബംപർ വിറ്റഴിഞ്ഞത്. ടിക്കറ്റ് വിൽപന 108 കോടിയും പിന്നിട്ടാണ് കുതിച്ചത്. നേരത്തെ പുറത്തുവന്ന കണക്കുകൾ പ്രകാരം സെപ്റ്റംബർ 11ാം തീയ്യതി ഉച്ചയ്ക്ക് വരെ 43,46,000 ടിക്കറ്റുകൾ വിറ്റിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റിന്റെ വിലയെന്നിരിക്കെയാണ് അതിശയ വിൽപന.

ആദ്യം 48 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കായി അച്ചടിച്ചത്. ഇത് ഉടനെ വിറ്റ് തീർന്നതിന് പിന്നാലെ 12 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചു. ഇത് കൂടാതെയാണ് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചത്. പപരമാവധി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതിയാണുള്ളത്.

നറുക്ക് അടിക്കുന്ന ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത് 61.81 കോടിയുടെ സമ്മാനങ്ങളാണ്. കഴിഞ്ഞ ഓണം ബംബറിന്റെ ഒന്നാംസമ്മാനം എട്ടുകോടിയായിരുന്നു. കഴിഞ്ഞവർഷം 69,79,589 ഓണം ബംബർ ടിക്കറ്റുകളാണ് വിറ്റു തീർത്തത്. അന്ന് 200 രൂപയായിരുന്നു ടിക്കറ്റ് വില. ജൂലായ് 25-നാണ് ഓണം ബംബർ വിൽപ്പന തുടങ്ങിയത് മുതൽ ഈ വർഷത്തെ ഓണം ബംപറും സൂപ്പർ ഹിറ്റാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP