Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒന്നാം സമ്മാനം പത്ത് കോടിയും രണ്ടാം സമ്മാനം പത്ത് പേർക്ക് 50 ലക്ഷം വീതവും; പത്ത് ലക്ഷം വീതം 20പേർക്ക് മൂന്നാം സമ്മാനം; സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ഓണം ബംപർ വരുന്നു

ഒന്നാം സമ്മാനം പത്ത് കോടിയും രണ്ടാം സമ്മാനം പത്ത് പേർക്ക് 50 ലക്ഷം വീതവും; പത്ത് ലക്ഷം വീതം 20പേർക്ക് മൂന്നാം സമ്മാനം; സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ഓണം ബംപർ വരുന്നു

കോട്ടയം: സംസ്ഥാന ലോട്ടറി ചരിത്രത്തിൽ ഇതുവരെയില്ലാത്ത മെഗാ സമ്മാനവുമായി ഓണം ബംപർ. 10 കോടി രൂപയാണ് ഒന്നാം സ്ഥാനത്തെത്തുന്ന മഹാഭാഗ്യവാനുള്ള സമ്മാനം. നികുതി അടച്ചശേഷം ഏഴുകോടി രൂപയോളം കയ്യിൽ കിട്ടും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് ഒരു കോടി രൂപയാണു കമ്മിഷൻ.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ 10 പേർക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കു ലഭിക്കും. സുവർണ ജൂബിലി തിരുവോണം ബംപർ 2017 എന്ന പേരിൽ പുറത്തിറങ്ങുന്ന ടിക്കറ്റിന് 250 രൂപയാണു വില. ഇതിൽ 26.79 രൂപ ചരക്കു സേവന നികുതി (ജിഎസ്ടി) ആണ്.

90 ലക്ഷം ടിക്കറ്റുകൾ ഘട്ടം ഘട്ടമായി ലോട്ടറി വകുപ്പു പുറത്തിറക്കും. 10 പരമ്പരകളുണ്ടാകും. ഓണം ബംപർ വിൽപ്പനയിലൂടെ 200 കോടി 88 ലക്ഷം രൂപയിലേറെ സമാഹരിക്കും. ഇതിൽ 63.81 കോടിയാണു സമ്മാനമായി നൽകുന്നത്.

രണ്ടു മാസത്തോളം വിപണിയിലുണ്ടാകുന്ന തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 20ന് നടക്കും. കഴിഞ്ഞ വർഷം എട്ടു കോടി രൂപയായിരുന്നു ഓണം ബംപർ ഒന്നാം സമ്മാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP