Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണപ്പരീക്ഷയിൽ മാറ്റമില്ല; പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഡിപിഐ; ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കിയേക്കും; തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കും

ഓണപ്പരീക്ഷയിൽ മാറ്റമില്ല; പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഡിപിഐ; ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കിയേക്കും; തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണപ്പരീക്ഷ മാറ്റിവയ്ക്കില്ലെന്ന് ഡിപിഐ ജീവൻബാബു. പ്രളയവും പേമാരിയും മൂലം അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടെങ്കിലും പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഡിപിഐ ജീവൻ ബാബു ് പറഞ്ഞു. അതേസമയം ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ രണ്ടാം ശനി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിവസം ആക്കിയേക്കും.

തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങൾ നഷ്ട്ടപ്പെട്ടവർക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കുമെന്നും ഡിപിഐ അറിയിച്ചു. ഓഗസ്റ്റ് രണ്ടാംവാരം മുതൽ ശക്തമായ മഴയാണ് സംസ്ഥാനത്ത് ഉടനീളം പെയ്തത്. ഇതേ തുടർന്ന് ജില്ലാ--താലൂക്ക് തലത്തിൽ സ്‌കൂളുകൾക്ക് തുടർച്ചയായി അവധി നൽകേണ്ട സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞ വർഷം മഹാപ്രളയത്തെ തുടർന്ന് അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോൾ ഓണപ്പരീക്ഷ ഓണാവധിക്ക് ശേഷം നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP