Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലം ബ്ലോക്കിൽ ഓണക്കാലത്ത് ഗുണനിലവാരമുള്ളതും വിഷരഹിതവുമായ പച്ചക്കറികൾ; 12 കൃഷി ഭവനുകളിലായി ഓണവിപണിയൊരുങ്ങുന്നത് ഹോർട്ടി കോർപ്പിൽ നിന്നും വട്ടവടയിൽ നിന്നും എത്തിച്ച്

കോതമംഗലം ബ്ലോക്കിൽ ഓണക്കാലത്ത് ഗുണനിലവാരമുള്ളതും വിഷരഹിതവുമായ പച്ചക്കറികൾ; 12 കൃഷി ഭവനുകളിലായി ഓണവിപണിയൊരുങ്ങുന്നത് ഹോർട്ടി കോർപ്പിൽ നിന്നും വട്ടവടയിൽ നിന്നും എത്തിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: ഓണക്കാലത്ത് ഉപഭോക്താതാക്കൾക്ക് ഗുണനിലവാരമുള്ളതും വിഷരഹിതവുമായ പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കാനുള്ള കൃഷി വകുപ്പിന്റെ നീക്കം വിജയത്തിലേക്ക്. കൃഷിഭവനുകൾക്കു കീഴിൽ നാളെ ആരംഭിക്കുന്ന ഓണചന്തകൾ വഴി വിതരണം ചെയ്യുക.  ഹോർട്ടികോർപ്പിൽ നിന്നും വാങ്ങിയതും വട്ടവടയിൽ നിന്നുമുള്ള കർഷകരിൽ നിന്നും ശേഖരിച്ചതുമായ പച്ചക്കറികളായിരിക്കുമെന്ന് കൃഷി വകുപ്പധികൃതർ അറിയിച്ചു. കോതമംഗലം ബ്ലോക്കിലെ 12 കൃഷി ഭവനുകളിലേയ്ക്കായി ഇന്ന് രാവിലെ ലോഡ് കണക്കിന് പച്ചക്കറികൾ എത്തിയിട്ടുണ്ട്.

പടവലം, സാലഡ് വെള്ളരി, പാവയ്ക്ക, ഇഞ്ചി, കറി നാരങ്ങ, പപ്പായ, മത്തൻ, ഏത്തക്കായ തുടങ്ങിയവ കർഷകരിൽ നിന്നും ഉരുളക്കിഴങ്ങ്, കാബേജ്, വെളുത്തുള്ളി', കാരറ്റ് തുടങ്ങിയവ വട്ടവടയിലെ കർഷകരിൽ നിന്നും സവാള, തക്കാളി, വെള്ളരി, കുമ്പളം, പയർ, പച്ചമുളക്, വെണ്ട, വഴുതന, മുരിങ്ങക്കായ, ബീൻസ്, ബീറ്റ്‌റൂട്ട്, ഉള്ളി , ഇഞ്ചി തുടങ്ങിയവ ഹോർട്ടി കോർപ്പിൽ നിന്നുമാണ് സംഭരിച്ചിട്ടുള്ളത്. ഓണക്കാലത്തെ പൊതു വിപണി വില നിയന്ത്രിക്കുന്നതിനായി 30% വിലക്കുറവിലാണ് കൃഷി വകുപ്പ് ഉപഭോക്താക്കൾക്ക് പച്ചക്കറികൾ ലഭ്യമാക്കുക.

ഉൽപ്പന്നങ്ങൾ നൽകിയ എല്ലാ കർഷകർക്കും 10% അധികം വിലയും കൃഷി വകുപ്പ് നൽകിയിട്ടുണ്ട്. ഓണ വിപണികളിലേക്കുള്ള  പച്ചക്കറികൾ കോതമംഗലത്ത് ബി.എൽ.എഫ്.ഒ മാർക്കറ്റിൽ ( ഗ്രീൻ സിറ്റി) എത്തിച്ചേർന്ന പച്ചക്കറികൾ ഇനം തിരിച്ച് വൈകുന്നേരത്തോടെ ബ്ലോക്കിലെ 12 കൃഷിഭവനിലേക്കായി വീതിച്ചു നൽകി. സമീപ ബ്ലോക്ക് പരിധികളിലും ഏറെക്കുറെ സമാന നീക്കങ്ങളാണ് കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നും നടന്നു വരുന്നത്.

കൃഷിഭവനുകളിൽ അധികമായി ലഭിച്ച കർഷകരുടെ ഉൽപ്പന്നങ്ങളും മറ്റു കൃഷിഭവനുകളിലേക്കു നൽകാനായി സെന്ററിലെത്തിച്ചു. ബ്ലോക്കുതലത്തിലുള്ള ഓണവിപണിയുടെ ഉദ്ഘാടനം കോതമംഗലം കൃഷിഭവനിൽ ആന്റണി ജോൺ എംഎ‍ൽഎ നാളെ നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൻ മഞ്ജു സിജുഅധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് റഷീദ സലീം ആദ്യ വിൽപ്പന നടത്തും. പൈങ്ങോട്ടൂർ കൃഷിഭവന് കീഴിൽ ഓണചന്ത പൈങ്ങോട്ടൂർ ജംഗ്ഷൻ (ഗാന്ധി സ്‌ക്വയർ) നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ് ഉദ്ഘാടനം ചെയ്യും.

കവളങ്ങാട് കൃഷിഭവൻ കീഴിൽ നെല്ലിമറ്റം ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ബെന്നി ഉദ്ഘാടനം ചെയ്യും. കീരംപാറ കൃഷിഭവൻ പുന്നേക്കാട് പഞ്ചായത്ത് ജംഗ്ഷനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ ഉദ്ഘാടനം ചെയ്യും. കോട്ടപ്പടി കൃഷി ഭവൻ കോട്ടപ്പടി ചേറങ്ങനാൽ കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വേണു ഉദ്ഘാടനം ചെയ്യും. പോത്താനിക്കാട് കവലയിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രഹാം ഉദ്ഘാടനം ചെയ്യും.

പല്ലാരിമംഗലം അടിവാട് മൈത്രി ക്ലസ്റ്റർ വിപണി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു ഉദ്ഘാടനം ചെയ്യും. കുട്ടമ്പുഴ കൃഷി ഭവന്റെ ചന്ത വടാട്ടുപ്പാറ വനിത സഹകരണ സംഘത്തിന് സമീപം പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ലാലു ഉദ്ഘാടനം ചെയ്യും. നെല്ലിക്കുഴി കൃഷിഭവൻ ഓണചന്ത നെല്ലിക്കുഴി പഞ്ചായത്തിൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജ്ഞിനി രവി. വാരപ്പെട്ടി കവല ആന്റണി ജോൺ എംഎ‍ൽഎ ഉദ്ഘാടനം ചെയ്യും. പിണ്ടിമന കൃഷിഭവൻ മുത്തം കുഴി കവല പഞ്ചായത്ത് പ്രസിഡന്റ് ജയിസൻ ദാനിയൽ ഉദ്ഘാടനം ചെയ്യും. കവളങ്ങാട് കൃഷി ഭവനിൽ നേര്യമംഗലം ടൗണിൽ ഒരു ഓണവിപണിയടക്കം ബ്ലോക്കിൽ 12 ഓണ വിപണികൾ പ്രവർത്തിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP