Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൂശനിലയിൽ സദ്യ വിളമ്പി ബാപ്പൂട്ടി തെരുവിൽ ഇരുന്നു; കൊല്ലത്തെ തെരുവുനായ്ക്കളും ഇക്കുറി ഓണസദ്യ ഉണ്ടു

തൂശനിലയിൽ സദ്യ വിളമ്പി ബാപ്പൂട്ടി തെരുവിൽ ഇരുന്നു; കൊല്ലത്തെ തെരുവുനായ്ക്കളും ഇക്കുറി ഓണസദ്യ ഉണ്ടു

കൊല്ലം: തിരുവോണദിവസം തെരുവുനായകൾക്കും പൂച്ചകൾക്കും ഓണസദ്യയൊരുക്കി ബാപ്പൂട്ടി. തന്റെ സംരക്ഷണയിൽ ഉള്ള നായകൾക്കും പൂച്ചകൾക്കും മാത്രമല്ല തെരുവിൽ അലഞ്ഞു നടന്ന നായകൾക്കും ഓണസദ്യ നൽകിയാണ് ബാപ്പൂട്ടി വ്യത്യസ്തനായത്.

പോളയത്തോട്, കപ്പലണ്ടിമുക്ക്, ചെമ്മാംമുക്ക് എന്നിവിടങ്ങളിൽ തെരുവോരത്ത് കഴിയുന്ന പൂച്ചകളും നായകളും ബാപ്പുട്ടിയുടെ ഭക്ഷണം നുണഞ്ഞു. ഇലയിൽ തന്നെയാണു ഇവർക്കെല്ലാം സദ്യ വിളമ്പിയത്. കിളികൊല്ലൂരിൽ ബാപ്പുട്ടി താമസിക്കുന്ന അഡ്വ. ജോർജ് ഉമ്മന്റെ ആഞ്ഞിലിവേൽ വീട്ടിൽ എട്ട് നായകളും 30 പൂച്ചകളും അഞ്ച് പരുന്തുകളുമാണ് ബാപ്പുട്ടിയുടെ സംരക്ഷണയിൽ കഴിയുന്നത്. ഇവയ്‌ക്കൊപ്പമാണ് തെരുവ് നായകൾക്കും ബാപ്പൂട്ടി ഭക്ഷണമൊരുക്കി നൽകിയത്.

അനാഥമൃഗങ്ങളെ സംരക്ഷിക്കുന്ന കർത്തവ്യം ബാപ്പുട്ടി ഏറ്റെടുത്തിട്ട് 20 വർഷം തികയുന്നു. തെരുവോരങ്ങളിൽ അപകടത്തിലും മറ്റും പെട്ട് അംഗഭംഗം വന്ന നായകളും ബാപ്പുട്ടിയുടെ സംരക്ഷണയിലുണ്ട്. വാടക വീട്ടിലാണ് അഭയമെങ്കിലും തന്റെ ഒപ്പമുള്ള നായകൾക്കും പൂച്ചകൾക്കും ഒരു ദിവസംപോലും ഭക്ഷണം മുടക്കാറില്ല. മൃഗസ്‌നേഹം മൂലം പല വീടുകളും ഒഴിയേണ്ടിവന്നിട്ടുണ്ട്. കിളികൊല്ലൂരിലെ വിശാലമായ വീടിന്റെ ഒരു ഭാഗം ജോർജ് ഉമ്മൻ ബാപ്പുട്ടിക്ക് വാടകയ്ക്ക് നൽകുകയായിരുന്നു. നായകളെയും പൂച്ചകളേയും ഒപ്പം കൂട്ടാൻ ജോർജ് ഉമ്മൻ സന്തോഷപൂർവം അനുമതി നൽകുകയായിരുന്നു.

2009ലെ ജന്തുക്ഷേമ അവാർഡ് ബാപ്പുട്ടിക്ക് ലഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള രണ്ടര ഏക്കറുള്ള കൊട്ടിയത്തെ സമുച്ചയത്തിൽ മൂന്ന് സെന്റ് സ്ഥലം അനാഥനായ്ക്കളുടെ സംരക്ഷണത്തിനായി എൽ.ഡി.എഫ് സർക്കാർ അനുവദിച്ചെങ്കിലും അതു ചുവപ്പുനാടയിൽ കുരുങ്ങി. സംരക്ഷണകേന്ദ്രത്തിന്റെ നിർമ്മാണത്തിനായി 12 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ചില വ്യാജമൃഗസ്‌നേഹികളുടെ ഇടപെടലാണ് പദ്ധതി അവതാളത്തിലാക്കാൻ കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP