Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25ന് കോഴിക്കോട്ട് ഒരുങ്ങുന്നത് ചരിത്രത്തിന് മറക്കാനാവാത്ത ഓണസദ്യ; മോദി അടക്കം 5000 പേർ ഉണ്ണുന്ന വിരുന്നിൽ പഴയിടം നമ്പൂതിരി ഒരുക്കുന്നത് 101 വിഭവങ്ങൾ; ഉത്തരേന്ത്യൻ വിഭവങ്ങൾ ഒരുക്കാൻ ബാംഗ്ലൂരിൽ നിന്നും പാചക വിഗദ്ധരെത്തും

25ന് കോഴിക്കോട്ട് ഒരുങ്ങുന്നത് ചരിത്രത്തിന് മറക്കാനാവാത്ത ഓണസദ്യ; മോദി അടക്കം 5000 പേർ ഉണ്ണുന്ന വിരുന്നിൽ പഴയിടം നമ്പൂതിരി ഒരുക്കുന്നത് 101 വിഭവങ്ങൾ; ഉത്തരേന്ത്യൻ വിഭവങ്ങൾ ഒരുക്കാൻ ബാംഗ്ലൂരിൽ നിന്നും പാചക വിഗദ്ധരെത്തും

കോഴിക്കോട്: കേരളത്തിന്റെ സ്വന്തം ഓണസദ്യ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും രാജ്യം ഭരിച്ച പ്രധാനമന്ത്രിമാർക്കും ഏറെ ഇഷ്ടമാണ് മലയാളത്തിന്റെ സ്വന്തം ഓണത്തോടും ഓണസദ്യയോടും. ഇത്തവണ ഓണത്തിന്റെ ഐതിഹ്യത്തിന്റെ ബിജെപി നേതാക്കൾ നടത്തിയ പരാമർശങ്ങൾ വിവാദമായങ്കിലും ഓണസദ്യയോട് യാതൊരു അയിത്തവും ആർക്കുമില്ല. കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഓണസദ്യ ഒരുങ്ങുന്നത് വിപുലമായ സജ്ജീകരണങ്ങളോടെയാണ്. കോഴിക്കോട് നടക്കുന്ന പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ ഒരുങ്ങുന്നത് കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ ഓണസദ്യവട്ടവും ആകും.

101 വിഭവങ്ങൾ ഒരുക്കിയാണ് നരേന്ദ്ര മോദിക്കായി ഓണസദ്യ ഒരുങ്ങുന്നത്. ഇതിന് പുറമേ, തനിനാടൻ പലഹാരങ്ങളും ഉത്തരേന്ത്യൻ വിഭവങ്ങളും കോഴിക്കോട് സമ്മേളിക്കും.പാർട്ടി ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തുന്നവർക്കായി ബിജെപി ഒരുക്കുന്ന ഓണ സദ്യ രുചിയുടെ ഉൽസവമാക്കാൻ തയ്യാറെടുപ്പുകൾ സജീവമാക്കിയിരിക്കയാണ്.

സദ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ അയ്യായിരത്തോളം പേർ പങ്കെടുക്കും. പൂർണമായും സസ്യ വിഭവങ്ങൾകൊണ്ട് ഒരുക്കുന്ന സദ്യയിൽ കേരളത്തിലെ തനി നാടൻ പലഹാരങ്ങളും ഇടം പിടിക്കും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. കുത്തരിക്കു പുറമെ പൊന്നി, ബസ്മതി അരികളും സദ്യയിൽ വിളമ്പും.

ഉത്തരേന്ത്യക്കാർക്കായി ചില പ്രത്യേക വിഭവങ്ങളും കരുതുന്നുണ്ട്. 25ന് ഉച്ചയ്ക്കാണ് സദ്യ. സദ്യയൊരുക്കാൻ 5000 ചതുരശ്രയടി അടുക്കളയും അതിഥികൾക്കു ഭക്ഷണത്തിന് ഇരിക്കാൻ 15,000 ചതുരശ്രയടി ഊട്ടുപുരയും ദേശീയ കൗൺസിൽ നടക്കുന്ന സ്വപ്നനഗരിയിൽ ഒരുക്കുന്നുണ്ട്. പാചകപ്പുരയിൽ 22നു പാലു കാച്ചും.

സമ്മേളനം നടക്കുന്ന മൂന്നു ദിവസവും ഇവിടെയാണ് ഭക്ഷണം. ഉത്തരേന്ത്യൻ വിഭവങ്ങൾക്കായി ബെംഗളൂരുവിൽ നിന്നാണ് പാചകക്കാർ എത്തുന്നത്. ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികളും അരിയും പലവ്യഞ്ജനങ്ങളും എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ ജില്ലകൾക്കു വീതിച്ചു നൽകിയിരിക്കുകയാണ്.

സ്വയം സഹായ സംഘങ്ങൾ കൃഷി ചെയ്ത പച്ചക്കറികളാണ് സദ്യയ്ക്കായി ഒരുക്കുന്നത്. സംസ്ഥാന വക്താവ് പി.രഘുനാഥ്, വൈസ് പ്രസിഡന്റ് എം.ശിവരാജൻ എന്നിവർക്കാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP