Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി പീഡന ശ്രമം; പയ്യനാട് സ്വദേശി പൊലീസ് പിടിയിൽ; ഉറങ്ങി കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ച് മാതാവിനെ കയറിപ്പിടിച്ച കേസിലും ഇയാൾ പ്രതിയെന്ന് പൊലീസ്

സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി പീഡന ശ്രമം; പയ്യനാട് സ്വദേശി പൊലീസ് പിടിയിൽ; ഉറങ്ങി കിടന്ന കുഞ്ഞിന്റെ മാല പൊട്ടിച്ച് മാതാവിനെ കയറിപ്പിടിച്ച കേസിലും ഇയാൾ പ്രതിയെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: സ്ത്രീകൾ തനിച്ചുള്ള വീടുകളിൽ കയറിക്കൂടി അവരെ കടന്നുപിടിക്കുന്നത് പതിവാക്കിയ പ്രതി പിടിയിൽ.മഞ്ചേരി പയ്യനാട് സ്വദേശി സൈഫുള്ള (38) എന്നയാളെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കള്ളൻ ബാബുവെന്നും വിളിപ്പെരുണ്ടെന്നാണ് സൂചന.രാത്രി കാലങ്ങളിൽ പുരുഷന്മാർ ഇല്ലാത്ത സമയം വീട് കുത്തി തുറന്ന് അകത്ത് കയറി സ്ത്രീകളെ അപമാനിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. മഞ്ചേരി മുനിസിപ്പാലിറ്റിയിൽ താമസിക്കുന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. പരാതി ലഭിച്ച ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിൽ സമാനമായ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായി കണ്ടെത്തിയിരുന്നു.

പരാതിക്കാരിയുടെ വീടിന്റെ ചുമരിനോട് ചേർന്ന മതിൽ വഴി ചുമരിൽ പറ്റിപിടിച്ച് കയറി മുകളിലെ വാതിൽ കുത്തിത്തുറക്കുകയായിരുന്നു. ശേഷം യുവതി കിടന്ന മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കയറി പരാതിക്കാരിയെ കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു.സ്ത്രീ ശബ്ദമുണ്ടാകിയതിനെ തുടർന്ന് പ്രതി ഓടി പോകുകയും തുടർന്ന് മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മഞ്ചേരി പൊലീസ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പട്ടിരുന്നവരേയും മറ്റും അന്വേഷിച്ചതിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഇയാൾ ഇതിനു മുമ്പ് ഇത്തരത്തിലുള്ള കേസിൽ ഉൾപെട്ട് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്.

മഞ്ചേരി മുനിസിപ്പാലിറ്റിലെ മറ്റൊരു വീട്ടിൽ കയറി ഉറങ്ങി കിടന്ന കുട്ടിയുടെ ഒന്നര പവൻ മോഷ്ടിക്കുകയും ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ മാതാവിനെ കയറി പിടിക്കുകയും ചെയ്ത സംഭവത്തിൽ മുൻപും ഇയാൾക്കെതിരെ മഞ്ചേരി പൊലീസ് കേസടുത്തിട്ടുണ്ടെന്ന് പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു. മഞ്ചേരി സിഐ എൻ.ബി ഷൈജുവിന്റെ നിർദ്ദേശ പ്രകാരം എസ്‌ഐ ജലീൽ കറുത്തേടത്ത്, ഉണ്ണികൃഷണൻ മാരാത്ത്, മുഹമ്മദ് സലീം ,സിപിഒ ഗീത എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP