Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രജിസ്റ്റർ ഓഫീസിലെത്തി എന്തെങ്കിലും ഒപ്പിട്ടാൽ വിവാഹമാകില്ല; രജിസ്റ്റർ കല്ല്യാണം കഴിച്ചെന്ന് തെറ്റിധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വിരുതൻ അറസ്റ്റിൽ; മട്ടാഞ്ചാരി പൊലീസ് കുടുക്കിയത് ഓട്ടോ ഡ്രൈവറെ

രജിസ്റ്റർ ഓഫീസിലെത്തി എന്തെങ്കിലും ഒപ്പിട്ടാൽ വിവാഹമാകില്ല; രജിസ്റ്റർ കല്ല്യാണം കഴിച്ചെന്ന് തെറ്റിധരിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വിരുതൻ അറസ്റ്റിൽ; മട്ടാഞ്ചാരി പൊലീസ് കുടുക്കിയത് ഓട്ടോ ഡ്രൈവറെ

മട്ടാഞ്ചേരി: രജിസ്റ്റർവിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പൊലീസാണ് ചക്കാമാടം സ്വദേശി അഷറഫിനെ(34) പിടികൂടിയത്.

ഫോർട്ട്‌കൊച്ചി സെന്റ് ജോൺ പാട്ടം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെയാണ് ഇയാൾ പറ്റിച്ച് പീഡനത്തിന് ഇരയാക്കിയത്. ഫോർട്ട്‌കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന യുവതിയെ ജൂണിലാണ് ഇയാൾ പരിചയപ്പെട്ടത്. അവിവാഹിതയായ യുവതിയെ ഇയാൾ മട്ടാഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽകൊണ്ടുവന്ന് ചില രേഖകളിൽ ഒപ്പിടുവിച്ചു. രജിസ്റ്റർ വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ചു.

തുടർന്ന് ചേർത്തലയിലെ വാടകവീട്ടിലും സ്വന്തം വീട്ടിലുമായാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിനിടെ യുവതിയെ ഗർഭഛിദ്രം നടത്തുകയും ചെയ്തു. പിന്നീട് യുവതിയെ വീട്ടിൽക്കൊണ്ടാക്കി. യുവതിയുടെ അമ്മ കോടതിയെ സമീപിച്ചതോടെ കേസെടുക്കാൻ മട്ടാഞ്ചേരി പൊലീസിന് കോടതി നിർദ്ദേശം നൽകി. ഓട്ടോഡ്രൈവറായ പ്രതിയെ ഫോർട്ട്‌കൊച്ചി നെഹ്‌റു പാർക്കിനു സമീപത്തുനിന്നാണ് ഫോർട്ട്‌കൊച്ചി സിഐ സ്റ്റാൻലിയുടെ നേതൃത്വത്തിൽ പിടികൂടിയത്.

മൂന്നു കുട്ടികളുടെ അച്ഛനാണ് അഷറഫ്. ഇയാളെ കോടതിയിൽ ഹാജരാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP