Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒൻപത് കിലോ സ്വർണം പിടിച്ചു; ഒരാൾ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒൻപത് കിലോ സ്വർണം പിടിച്ചു; ഒരാൾ അറസ്റ്റിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒമ്പതു കിലോ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബൈയിൽ നിന്നുള്ള കാസർഗോഡ് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. എമർജൻസി ലാമ്പിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ച് വച്ചിരുന്നത്. കാസർകോട് സ്വദേശി സാദത്തിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാർ പിടിയിലായത്. സ്വർണ്ണ കടത്തിലെ നിർണ്ണായക കണ്ണിയാണ് ഇയാളെന്നാണ് സൂചന. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കരിപ്പൂരിൽ ഒമ്പത് കിലോയിലേറെ സ്വർണം പിടികൂടുന്നത്. ഇത്തവണ വിവിധ സാധനങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണക്കടത്ത്.

ലഗേജ് ബോക്‌സിനുള്ളിൽ ഫാൻ ബാറ്ററിയിലും എമർജൻസി ലാമ്പിലും മറ്റുമാണ് സ്വർണ്ണക്കട്ടികൾ ഒളിപ്പിച്ചിരുന്നത്. സ്വർണകട്ടികൾ 21 കഷ്ണങ്ങളാക്കിയാണ് ഒളിപ്പിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ രണ്ടരക്കോടിയിലേറെ രൂപ വില വരും. സ്വർണം കടത്താൻ സാദത്തിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

കഴിഞ്ഞ മാസം ഇരുപതാം തീയതി 10 കിലോ സ്വർണമാണ് കരിപ്പൂരിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. അന്ന് വിമാനത്താവളത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഈ സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന എയർപോർട്ടിലെ രണ്ടു കരാർ ജീവനക്കാരെയും പിടികൂടിയിരുന്നു. സ്വർണം എയർപോർട്ടിന് പുറത്തുകടത്താൻ ഇവർ സഹായിക്കാറുണ്ടെന്നായിരുന്നു അന്വേഷണത്തിൽ തെളിഞ്ഞത്.

സ്വർണകടത്ത് വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായത്തോടെയാണെന്ന ആരോപണം വ്യക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടും കിലോക്കണക്കിന് സ്വർണം കസ്റ്റംസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം കത്തിയുടെ പിടിയിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച അരക്കിലോ സ്വർണവും പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP