Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാദിത്യപുരത്തെ ബസ് അപകടത്തിൽ ഒരാൾ മരിച്ചു; മെഡിക്കൽ കോളേജിൽ മരിച്ചത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത സുകുമാരൻ നായർ; കുട്ടികൾ ചികിത്സയിൽ തുടരുന്നു; ബസ് ഡ്രൈവറും ഗുരുതരാവസ്ഥയിൽ തുടരുന്നു

കേരളാദിത്യപുരത്തെ ബസ് അപകടത്തിൽ ഒരാൾ മരിച്ചു; മെഡിക്കൽ കോളേജിൽ മരിച്ചത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത സുകുമാരൻ നായർ; കുട്ടികൾ ചികിത്സയിൽ തുടരുന്നു; ബസ് ഡ്രൈവറും ഗുരുതരാവസ്ഥയിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാദിത്യപുരത്ത് സ്‌കൂൾബസ് കടയിലേക്ക് പാഞ്ഞ് കയറി പരിക്കേറ്റയാൾ മരിച്ചു. ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സുകുമാരൻ നായരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. നാലാഞ്ചിറ സർവ്വോദയ സ്‌കൂൾ ബസാണ് കേരളാദിത്യപുരത്തെ കടയിലേക്ക് പാഞ്ഞ് കയറിയത്. ബസ് പാഞ്ഞ് കയറുന്നതിനിടയിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു സുകുമാരൻ നായരും മരുമകളും. ബസിന്റെ ബ്രേക്ക് സംബന്ധമായ പ്രശ്‌നത്തെതുടർന്നാണ് നിയന്ത്രണം തെറ്റിയത്.

പതിന്നാലു കുട്ടികൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടത്തിൽപ്പെട്ട ബസ്സിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ഒരുകുട്ടിയെയും ഏറെനേരത്തെ പരിശ്രമത്തിലൂടെയാണ് രക്ഷപെടുത്താനായത്.ഡ്രൈവറുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്.മണ്ണന്തല പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്ത്രിയന്ത്രം അടക്കമുള്ളവ എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം.

ബസ് ഇടിച്ചുകയറിയ കടയിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. ബസ് അമിത വേഗത്തിലല്ല വന്നതെന്ന് ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. ബസിന്റെ ബ്രേക്ക് തകരാറായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് ഇടിച്ചു കയറിയതിനെ തുടർന്ന് കട പൂർണമായും നശിച്ചു. കടക്കാരനേറ്റ പരിക്കുകൾ ഗുരുതരമല്ല.

പരിക്കേറ്റവർ ഇവർ

1. അബിൻ (13) പറക്കോണം
2. ആദിത്യ (13) പൗഡിക്കോണം
3. ആദിത്യ ( 13 ) കീരിക്കുഴി
4. ആദിത്യ (17) ചെമ്പഴത്തി
5. അഞ്ജലി (16) കേരളാദിത്യപുരം
6. അശ്വനി(16) പൗഡിക്കോണം
7. അതുൽ.എസ്.നായർ (13) പൗഡിക്കോണം
8. ബിബിൻ (13) കേരളാദിത്യപുരം
9. ഗൗരി (14) കരിയം
10. മധുരിമ (16) ആലുക്കോണം
11. നന്ദന ( 16) പുലിയൻകോട്
12. നിവേദ സന്തോഷ് (13) പൗഡിക്കോണം
13. ഋഷികേശൻ നായർ (68)കേരളാദിത്യപുരം
14. റിതു (16) പൗഡിക്കോണം
15. സോന (16)പൗഡിക്കോണം
16. ശ്രീലക്ഷി (15) പൗഡിക്കോണം
17. തോമസ് (50) മണ്ണന്തല
18. രേവതി (22) കേരളാദിത്യപുരം
19. സോമൻ(55)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP