Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പച്ചക്കറി വാങ്ങാൻ കടയിലെത്തിയ ചന്ദ്രന്റെ ജീവനെടുത്തത് നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കെഎസ്ആർടിസി ബസ്; മരിച്ച ചന്ദ്രന്റെ മകൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ

പച്ചക്കറി വാങ്ങാൻ കടയിലെത്തിയ ചന്ദ്രന്റെ ജീവനെടുത്തത് നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കെഎസ്ആർടിസി ബസ്; മരിച്ച ചന്ദ്രന്റെ മകൻ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് കടയിലേക്കിടിച്ചു കയറി ഒരാൾ മരിച്ചു. പാലോട് പേരയം സ്വദേശി ചന്ദ്രനാണ് (38) മരിച്ചത്. ചന്ദ്രന്റെ മകൻ ആരോമലിനെ(12) ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന വൈകിട്ട് നാലരയോടെ നെടുമങ്ങാട് കൊല്ലംകാവ് തത്തംകോടാണ് അപകടമുണ്ടായത്. വിതുര ഡിപ്പോയിൽ നിന്നും നെടുമങ്ങാട്ടേക്കു വന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പച്ചക്കറിക്കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് വൈദ്യുതി പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. പച്ചക്കറി വാങ്ങാൻ കടയിൽ എത്തിയതായിരുന്നു ചന്ദ്രനും മകനും. ഇവരുടെ നേർക്കാണ് ബസ് നിയന്ത്രണം വിട്ട് പാഞ്ഞടുത്തത്. കടയുടമയുടെയും ചന്ദ്രന്റെയും സ്‌കൂട്ടറുകളും അപകടത്തിൽ തകർന്നു. ചന്ദ്രന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP