Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹൈക്കോടതി ഉത്തരവ് ലംഘിക്കാനൊരുങ്ങി ബാലസംഘം; വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് പ്രേമയം പാസാക്കി; വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രമേയത്തിൽ ആഹ്വാനം; സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ കോടതി അനുവദിച്ചിട്ടില്ലെങ്കിലും അണിചേരാൻ ആഗ്രഹമുള്ള കുട്ടികളെ രക്ഷാകർത്താക്കൾ കൊണ്ടുവരണമെന്ന് ജി സുധാകരൻ

ഹൈക്കോടതി ഉത്തരവ് ലംഘിക്കാനൊരുങ്ങി ബാലസംഘം; വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് പ്രേമയം പാസാക്കി; വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രമേയത്തിൽ ആഹ്വാനം; സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ കോടതി അനുവദിച്ചിട്ടില്ലെങ്കിലും അണിചേരാൻ ആഗ്രഹമുള്ള കുട്ടികളെ രക്ഷാകർത്താക്കൾ കൊണ്ടുവരണമെന്ന് ജി സുധാകരൻ

മറുനാടൻ ഡെസ്‌ക്‌

അടൂർ: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വനിതാ വനിതാമതിലിൽ ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. അടൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. വനിതാ മതിൽ വിജയിപ്പിക്കാൻ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രമേയത്തിൽ ആഹ്വാനമുണ്ട്. അടൂർ മാർത്തോമ യൂത്ത് സെന്ററിലാണ് ബാലസംഘം സംസ്ഥാന സമ്മേളനം നടക്കുന്നത്.

അതേസമയം, വനിതാ മതിലിലെ പണപ്പിരിവിനെ ചൊല്ലി വിവാദം തുടരുന്നു. നിർബന്ധിത പണപ്പിരിവെന്ന ആക്ഷേപത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിർബന്ധിച്ച് പണം വാങ്ങിച്ചെന്ന് പറയാൻ ഒരു പ്രദേശിക കോൺഗ്രസ് നേതാവ് സ്ത്രീകളെ നിർബന്ധിച്ചെന്ന് സിപിഎം ഇന്നലെ ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ ആരോപണം.

നിർബന്ധിത പിരിവും ഭീഷണിയും സംസ്ഥാന വ്യാപകമായി നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. മതിലിന്റെ പേരിൽ ഒരു കുടുംബശ്രീ പ്രവർത്തകയ്ക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടില്ലെന്ന് തോമസ് ഐസക്കും പ്രതികരിച്ചു.

വനിതാ മതിലിൽ കുട്ടികളെ ഒഴിവാക്കണമെന്ന ഹൈക്കോടതി പരാമർശത്തിന് എതിരെ ബാലാവകാശകമ്മീഷൻ. ഉത്തരവ് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. കുട്ടികൾക്ക് സ്വന്തം അഭിപ്രായ പ്രകടനത്തിന് അവകാശമുണ്ടെന്നും കമ്മീഷൻ ചെയർമാൻ ബി.സുരേഷ് പറഞ്ഞു.പതിനെട്ട് വയസ്സിൽ താഴെയുള്ളവരെ വനിതാമതിലിൽ പങ്കെടുപ്പിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ തീരുമാനം എടുക്കുംമുമ്പ് കുട്ടികളെയോ അല്ലെങ്കിൽ ബാലാവകാശ കമ്മീഷനെയോ സമീപിക്കണമായിരുന്നുവെന്ന് കമ്മീഷൻ ചെയർമാൻ പറഞ്ഞു.

സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ കോടതി അനുവദിച്ചിട്ടില്ലെങ്കിലും അണിചേരാൻ ആഗ്രഹമുള്ള കുട്ടികളെ രക്ഷാകർത്താക്കൾ മുൻപന്തിയിൽ കൊണ്ടുവരണമെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ ആഹ്വാനം. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, കോടതി ഉത്തരവ് ലംഘിക്കാനുള്ള മന്ത്രിയുടെ നിർദ്ദേശം പിആർഡി മുഖേന പരസ്യപ്പെടുത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP