Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വിവാഹ വേദിയിൽ നിന്നും കൈത്താങ്ങ്; വധൂവരന്മാരുടെ ബന്ധുക്കൾ പിരിച്ചെടുത്തത് ഒരു ലക്ഷം രൂപ; വ്യത്യസ്തമായ മാതൃകയുമായി ഷാഹിൻ റിമ ദമ്പതികൾ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വിവാഹ വേദിയിൽ നിന്നും കൈത്താങ്ങ്; വധൂവരന്മാരുടെ ബന്ധുക്കൾ പിരിച്ചെടുത്തത് ഒരു ലക്ഷം രൂപ; വ്യത്യസ്തമായ മാതൃകയുമായി ഷാഹിൻ റിമ ദമ്പതികൾ

തലശേരി: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് വിവാഹവേദിയിൽ നിന്നൊരു കൈത്താങ്ങ്. കണ്ണൂർ തലശേരിയിൽ നടന്ന ഷാഹിൻ ഷഫീഖ്-റിമ സെയ്ഫ് എന്നിവരുടെ വിവാഹ വേദിയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. വരന്റെയും വധുവിന്റെയും തറവാട്ടുകാർ സമാഹരിച്ച തുക സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. എ.എൻ ഷംസീർ എംഎ‍ൽഎയ്ക്ക് കൈമാറി.

ഒലിയത്ത് സെയ്ഫിന്റെയും ഷൈമ മാളിയേക്കലിന്റെയും മകൾ റിമ സെയ്ഫും മാളിയേക്കൽ ഷഫീഖിന്റെയും സൈദാർപള്ളിക്കടുത്ത് ചെറിയിടിയിൽ ഹസീനയുടെയും മകൻ ഷാഹിൻ ഷഫീഖിന്റെയും വിവാഹ വേദിയാണ് സഹജീവി സ്നേഹത്തിന്റെ മാതൃകയായി മാറിയത്. നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP