Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുരുങ്ങുപനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല; രോഗം സ്ഥിരീകിച്ചത് നൂറുലേറെ പേർക്ക്

കുരുങ്ങുപനി ബാധിച്ച് ഒരാൾ കൂടി മരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല; രോഗം സ്ഥിരീകിച്ചത് നൂറുലേറെ പേർക്ക്

കൽപറ്റ: കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന പുൽപറ്റ ഇരുളം മാതമംഗലം സ്വദേശി മഞ്ചേരിയിൽ ത്യേസ്യാമ ജോസഫ് (62) മരിച്ചു. ഇതോടെ സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.

മേപ്പാടി, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ചികിത്സയിലായിരുന്ന ത്രേസ്യയെ ആരോഗ്യനിലയിൽ മാറ്റമുണ്ടാവാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്ന് പുലർച്ചെയായായിരുന്നു മരണം. സംസ്ഥാനത്ത് ഇതേ വരെ 100 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് പത്ത് ശതമാനം കഴിഞ്ഞതോടെ ആരോഗ്യവകുപ്പും ആശങ്കയിലാണ്.

വയനാട്ടിൽ കുരങ്ങുപനി പടരാൻ കാരണം കാട്ടു തീയില്ലാത്തതിനാലാണെന്ന് കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോർട്ട് വിവാദമായിരുന്നു. കാട്ടു തീയില്ലാത്തതിനാലാനാണ് കുരങ്ങുപനി പരത്തുന്ന ചെള്ളുകൾ പെരുകാൻ കാരണമാകുന്നതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. നാലംഗ സംഘമായിരുന്നു ഇതു സംബന്ധിച്ച് പഠനം നടത്തിയത്. പനി പടരുന്ന മാതമംഗലം പ്രദേശത്ത് കുരങ്ങുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും ഭീതി പരത്തുന്നുണ്ട്. ഗ്രാമവാസികൾ ചത്തൊടുങ്ങുന്ന കുരങ്ങുകളെ കൂട്ടത്തോടെ കത്തിച്ചു കളയുകയാണ് ചെയ്യുന്നത്.

രോഗം ബാധിച്ച് അഞ്ചുപേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണ്. കുരങ്ങുപനി സംശയത്തിൽ ഇരൂന്നൂറ് പേർക്ക് ചികിത്സ നൽകിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മഴക്കാലാരംഭത്തോടെ രോഗം ശമിക്കുമെന്ന അധികൃതരുടെ കണക്കുകൂട്ടലും തെറ്റി. മഴപെയ്തിട്ടും രോഗവ്യാപനത്തിൽ മാറ്റമില്ല. കൂടുതൽ പ്രദേശങ്ങളിൽ രോഗം വ്യാപിച്ചു. പുൽപ്പള്ളി മാതമംഗലത്താണ് ഒടുവിൽ രോഗം റിപ്പോർട്ട് ചെയ്തത്. നാലുപേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു.

പ്രദേശത്ത് കുരങ്ങുകൾ ചത്തത് ആളുകളുടെ ഭീതി വർധിപ്പിച്ചു. കുരങ്ങ്പനി ബാധിച്ച് കൂടുതൽ പേർമരിച്ച ചീയമ്പം കോളനിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് മാതംഗലം. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കാൻ അധികൃതർക്കായിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയാണ് ഇപ്പോഴും രോഗം പടർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP