Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒരു രാജ്യം ഒരു റേഷൻ കാർഡ്'പദ്ധതി നടപ്പിലാകുമ്പോൾ പുറത്താകുന്നത് പൊതുവിഭാഗങ്ങൾ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റേഷൻ വാങ്ങാൻ നീല, വെള്ള കാർഡുള്ളവർക്ക് സാധിക്കില്ല; പദ്ധതി നടപ്പിലാക്കുന്നത് ഇതര സംസ്ഥാനക്കാർക്ക് റേഷൻ ഉറപ്പാക്കാൻ

'ഒരു രാജ്യം ഒരു റേഷൻ കാർഡ്'പദ്ധതി നടപ്പിലാകുമ്പോൾ പുറത്താകുന്നത് പൊതുവിഭാഗങ്ങൾ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റേഷൻ വാങ്ങാൻ നീല, വെള്ള കാർഡുള്ളവർക്ക് സാധിക്കില്ല; പദ്ധതി നടപ്പിലാക്കുന്നത് ഇതര സംസ്ഥാനക്കാർക്ക് റേഷൻ ഉറപ്പാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' എന്ന പദ്ധതിയിൽ നീല, വെള്ള നിറത്തിലുള്ള കാർഡുടമകൾക്ക് സ്ഥാനമില്ല. ഇതോടെ ഈ വിഭാഗത്തിൽ പെട്ടവർക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് റേഷൻ വാങ്ങാൻ സാധിക്കില്ല. കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും പൊതുവിഭാഗങ്ങൾക്ക് റേഷനില്ലാത്തതാണ് ഇതിന് കാരണം. അന്ത്യോദയ അന്നയോജന (മഞ്ഞ), മുൻഗണന (ചുവപ്പ് ) കാർഡുടമകൾക്ക് മാത്രമേ മറ്റു സംസ്ഥാനങ്ങളിൽനിന്ന് റേഷൻ വാങ്ങാൻ സൗകര്യമുണ്ടാകൂ. ഇതോടെ കേരളത്തിലെ 86.36 ലക്ഷം കാർഡുടമകളിൽ 49.48 ലക്ഷം കാർഡുടമകൾക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് റേഷൻ വാങ്ങാൻ പറ്റില്ല. ഇതുമായി ബന്ധപ്പെട്ട പട്ടിക സിവിൽ സപ്ലൈസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാർക്ക് റേഷൻ ഉറപ്പാക്കാനാണ് കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി കൊണ്ടുവന്നത്. ആദ്യഘട്ടത്തിൽ 10 സംസ്ഥാനങ്ങൾ ഉൾപ്പെട്ട അഞ്ചു ക്ലസ്റ്ററുകളായി ഈ മാസം അവസാനമാണ് പദ്ധതി തുടങ്ങുന്നത്. ഇതിൽ കർണാടകവുമായി ചേർന്നാണ് കേരളത്തിന്റെ ക്ലസ്റ്ററുള്ളത്. കേരളത്തിലുള്ള മുൻഗണന-എ.എ.വൈ. കാർഡുടമകൾക്ക് ഇതുപ്രകാരം കർണാകടയിൽനിന്നും കർണാടകയിലുള്ളവർക്ക് കേരളത്തിൽനിന്നും ഭക്ഷ്യധാന്യം വാങ്ങാം. അതിർത്തി പ്രദേശങ്ങളിൽ ആദ്യഘട്ട പ്രവർത്തനം നടത്തി. ഇ-പോസ് യന്ത്രത്തിൽ ഇരുസംസ്ഥാനങ്ങളിലെയും കാർഡുടമകളുടെ വിരലടയാളം പതിപ്പിച്ചായിരുന്നു ഇത്. ബില്ലടിക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഇതുപരിഹരിക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുകയാണ്.

മുൻഗണനാ വിഭാഗക്കാർക്കുള്ള റേഷനരിയുടെ വില കേരളത്തിലും കർണാകടയിലും വ്യത്യസ്തമാണ്. കേരളത്തിൽ രണ്ട് രൂപ നിരക്കിൽ കൊടുക്കുമ്പോൾ കർണാടകയിൽ ഇത് സൗജന്യമാണ്. അതുകൊണ്ട് തന്നെ ഇത് എങ്ങനെ പരിഹരിക്കുമെന്ന് ഇത് വരെ തീരുമാനമായിട്ടില്ല. വിലയിലുള്ള പ്രശ്‌നം കർണാടകവുമായി ചേർന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷം മാത്രമേ കർണാടകവുമായി ചേർന്നുള്ള പദ്ധതി ആരംഭിക്കുകയുള്ളൂ. രാജ്യമൊട്ടാകെ അടുത്തവർഷം ജനുവരിയിൽ പദ്ധതി ആരംഭിക്കുന്നതോടെ കേരളത്തിലുള്ളവർക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്നും റേഷൻ വാങ്ങാൻ സാധിക്കും. ഭക്ഷ്യഭദ്രതാനിയമ പരിധിയിൽ വരുന്ന എല്ലാ കാർഡുടമകൾക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് റേഷൻ വാങ്ങാൻ സാധിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP