Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

40 ടൺ വെള്ളിയാഴ്ച എത്തും; 'സവാള'യിൽ നിയന്ത്രണവുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്; നാസിക്കിൽ നിന്നെത്തിക്കുന്ന സവാള സ്‌പ്ലൈകോ വഴി കിലോ 45 രൂപ നിരക്കിൽ വിൽക്കും; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ഉള്ളി'യ്ക്കും പൊന്നും വില; രണ്ടാഴ്ചയ്ക്കിടയിൽ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വർധന

40 ടൺ വെള്ളിയാഴ്ച എത്തും; 'സവാള'യിൽ നിയന്ത്രണവുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്; നാസിക്കിൽ നിന്നെത്തിക്കുന്ന സവാള സ്‌പ്ലൈകോ വഴി കിലോ 45 രൂപ നിരക്കിൽ വിൽക്കും; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ഉള്ളി'യ്ക്കും പൊന്നും വില; രണ്ടാഴ്ചയ്ക്കിടയിൽ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വർധന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കുതിച്ചിയിരുന്ന സവാള വില പിടിച്ചു നിർത്താൻ നടപടികളുമായി സർക്കാർ. സംസ്ഥാന ഭക്ഷ്യവകുപ്പ് ഇടപെട്ട് നാഫെഡ് വഴി നാസിക്കിൽനിന്ന് വെള്ളിയാഴ്ച എത്തിക്കുന്ന 40 ടൺ സവാള സ്‌പ്ലൈകോ വഴി കിലോ 45 രൂപ നിരക്കിൽ വിൽക്കാനാണ് തീരുമാനം. അതിനിടെ സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ച് കയറുന്നു. രണ്ടാഴ്ചയ്ക്കിടയിൽ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വർധനയുണ്ടായി.

പച്ചക്കറികൾ വില കുറച്ച് ലഭിക്കുന്ന കോഴിക്കോട് പാളയം മാർക്കറ്റിൽ ഒരു കിലോ സവാളയ്ക്ക് അമ്പത് രൂപ നൽകണം. തൽക്കാലം ചെറിയ ഉള്ളി വാങ്ങാമെന്ന് കരുതിയാലും കൈ പൊള്ളും. രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപത് രൂപ കൂടി ഏൺപത് രൂപയായി. 160 രൂപയുണ്ടായിരുന്ന വെള്ളുത്തുള്ളിക്കും നൽകണം രൂപ 200.

ഓണത്തിന് പതിനഞ്ച് രൂപയ്ക്ക് ലഭിച്ച തക്കാളി ഇന്ന് വാങ്ങണമെങ്കിൽ പത്ത് രൂപ അധികം നൽകണം. ഒരു കിലോ ഇഞ്ചിക്ക് അമ്പത് രൂപയാണ് കൂടിയത്. നാരങ്ങാ വെള്ളത്തിനുപോലും ചെറുനാരങ്ങ വാങ്ങാൻ ആളുകൾ മടിക്കുകയാണ്. കാരണം നൂറു രൂപ കൊടുത്താലെ ഒരു കിലോ ചെറുനാരങ്ങ കിട്ടു. എല്ലാ പച്ചക്കറികൾക്കും ഒരുപോലെ വിലക്കയറ്റം ഇല്ലാത്തതാണ് ഏക ആശ്വാസം.

അതേസമയം വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ സവാള കയറ്റുമതി നിരോധിച്ചിരുന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സവാള കയറ്റുമതി ചെയ്യരുതെന്നാണ് ഉത്തരവ്.നിരോധനം ഉടനടി നടപ്പിലാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സവാളയുടെ വിലയിൽ 80 ശതമാനത്തിന്റെ വർധനവുണ്ടായി. മഹാരാഷ്ട്രയിലും കർണാടകയിലുമുണ്ടായ വെള്ളപ്പൊക്കത്തിൽ വൻതോതിൽ വിള നശിച്ചതാണു സവാളയുടെ വില കുത്തനെ ഉയർത്തിയത്.

കഴിഞ്ഞ വർഷം ഉണ്ടായിരുന്നതിനേക്കാൾ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയിലുള്ളത്. ഡൽഹി നഗരത്തിൽ സവാളയുടെ വില ഒരു കിലോയ്ക്ക് 60 മുതൽ 80 രൂപവരെയാണ്. ഓഗസ്റ്റിൽ കിലോയ്ക്ക് 28 രൂപയായിരുന്നു. സെപ്റ്റംബർ 20-നുശേഷമാണ് വില 60 രൂപയ്ക്ക് മുകളിലെത്തിയത്.സവാളവില കുതിച്ചുയർന്നതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ഒരു കിലോ സവാള 23.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP