Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ ബൈക്ക് ടാക്‌സി തുടങ്ങാനുള്ള റാപ്പിഡോയുടെ നീക്കത്തിന് മോട്ടോർ വാഹന വകുപ്പിന്റെ 'ടോർപ്പിഡോ' ! ബൈക്കിന് ടാക്‌സി പെർമിറ്റ് നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമാകാത്തത് ബെംഗലൂരുവിലെ കമ്പനിക്ക് തിരിച്ചടിയായി; പെർമിറ്റില്ലാതെ 'സവാരി' നടത്തിയാൽ നടപടിയുറപ്പ്

ഓൺലൈൻ ബൈക്ക് ടാക്‌സി തുടങ്ങാനുള്ള റാപ്പിഡോയുടെ നീക്കത്തിന് മോട്ടോർ വാഹന വകുപ്പിന്റെ 'ടോർപ്പിഡോ' ! ബൈക്കിന് ടാക്‌സി പെർമിറ്റ് നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമാകാത്തത് ബെംഗലൂരുവിലെ കമ്പനിക്ക് തിരിച്ചടിയായി; പെർമിറ്റില്ലാതെ 'സവാരി' നടത്തിയാൽ നടപടിയുറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ബൈക്ക് ടാക്‌സി തുടങ്ങാൻ ബെംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റാപ്പിഡോ എന്ന കമ്പനിയുടെ നീക്കത്തിന് മോട്ടോർ വാഹന വകുപ്പിന്റെ കിടിലൻ 'ടോർപ്പിഡോ'. പെർമിറ്റല്ലാതെ തലസ്ഥാനത്ത് ബൈക്ക് ടാക്‌സി ഇറക്കാമെന്ന കമ്പനിയുടെ സ്വപ്‌നം ഇനി അടുത്തിടെയൊന്നും നടക്കാൻ സാധ്യതയില്ല. മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്ക് പിന്നാലെ ശംഖുംമുഖത്ത് ശനിയാഴ്ച നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങിൽനിന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അടക്കമുള്ളവർ പിന്മാറി.

മറ്റു സംസ്ഥാനങ്ങളിൽ നാളുകൾക്ക് മുൻപേ നിലവിൽ വന്നെങ്കിലും കേരളത്തിൽ ഇരുചക്രവാഹനങ്ങൾക്ക് ടാക്‌സി പെർമിറ്റ് നൽകിയിട്ടില്ല. അതായത് യാത്രക്കൂലി വാങ്ങി ഓടിക്കണമെങ്കിൽ വാഹനത്തിന് ടാക്‌സി അല്ലെങ്കിൽ കോൺട്രാക്ട് കാരേജ് പെർമിറ്റ് വേണം. ബൈക്കിന് ടാക്‌സി പെർമിറ്റിനാണ് അർഹതയുള്ളത്. എന്നാൽ, സർക്കാർ ഇതിൽ തീരുമാനമെടുത്തിട്ടില്ല. പെർമിറ്റ് വ്യവസ്ഥകൾക്കൊപ്പം, യാത്രക്കൂലി നിശ്ചയിച്ച് വിജ്ഞാപനമിറക്കണം.

മോട്ടോർ വാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ദൂരം കണക്കാക്കി യാത്രക്കൂലി ഈടാക്കാൻ സംവിധാനവുമുമ്‌ടെങ്കിൽ മാത്രമേ ബൈക്കിന് ടാക്‌സി പെർമിറ്റ് ലഭിക്കൂ. ടാക്‌സി പെർമിറ്റ് നൽകുമ്പോൾ വാഹനങ്ങൾക്ക് മഞ്ഞനിറത്തിലുള്ള നമ്പർ ബോർഡ് അനുവദിക്കാറുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബെംഗളൂരൂ ആസ്ഥാനമായ റാപ്പിഡോ എന്ന കമ്പനി ഓൺലൈൻ ബൈക്ക് ടാക്‌സി തുടങ്ങാൻ ശ്രമിച്ചതെന്ന് തിരുവനന്തപുരം ആർ.ടി.ഒ. ബി. മുരളീകൃഷ്ണൻ പറഞ്ഞു. കമ്പനിക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി. പെർമിറ്റില്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയാൽ പിഴയീടാക്കാം.

ബൈക്ക് ടാക്‌സി ഓടിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ബൈക്ക് ടാക്‌സിക്ക് സർക്കാരിനോട് അനുമതിതേടിയതായി കമ്പനി പ്രതിനിധികൾ അറിയിച്ചു. അപേക്ഷ ലഭിച്ചതല്ലാതെ മറ്റുനടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു. ഉബർ, ഒല തുടങ്ങിയ ഓൺലൈൻ ടാക്‌സി സർവീസുകൾ ടാക്‌സി-ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP