Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

"സിയ ടോക്സ്"; വിമാനത്താവളത്തിലേക്ക് ഓൺലൈൻ വഴി ഇനി ടാക്സികൾ; പ്രത്യേക ആപ്പ് വികസിപ്പിച്ച് എയർപോർട്ട് ടാക്സി സഹകരണ സംഘം; യാത്രക്കാരുമായി പോയി മടങ്ങുന്ന വാഹനങ്ങളുടെ വിവരങ്ങൾ 24 മണിക്കൂറും ആപ്പിൽ ലഭ്യമാകും

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: വിമാനത്താവളത്തിലേക്ക് ഓൺലൈൻ വഴി കുറഞ്ഞ നിരക്കിൽ ടാക്സി സർവീസ് ലഭ്യമാക്കാനൊരുങ്ങുന്നു. ഇതിനായി എയർപോർട്ട് ടാക്സി സഹകരണ സംഘം പ്രത്യേക ആപ്പ് വികസിപ്പിച്ചത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന സംവിധാനം വൈകാതെ പൂർണസജ്ജമാകുമെന്നും അധകൃതർ പറഞ്ഞു. നിലവിൽ 562 ടാക്സികളാണ് വിമാനത്താവളത്തിൽ പ്രീപെയ്ഡ് ആയി സർവീസ് നടത്തുന്നത്.

തിരിച്ച് വിമാനത്താവളത്തിലേക്കുള്ള മടക്കയാത്രയിൽ ഈ ടാക്സികളിൽ യാത്രക്കാരെ ലഭ്യമാക്കുന്നതിനാണ് പുതിയ ഓൺലൈൻ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സിയ ടോക്സ് (സിഐഎ ടിഒസിഎസ്) എന്ന ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിമാനത്താവളത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കാരുമായി പോയി മടങ്ങുന്ന വാഹനങ്ങളുടെ വിവരങ്ങൾ ആപ്പിൽ 24 മണിക്കൂറും ലഭ്യമാണെന്നുള്ളതാണ് ആപ്പിന്റെ പ്രത്യേകത. തങ്ങളുടെ പ്രദേശത്തു കൂടെ കടന്നു പോകുന്ന ടാക്സികൾ കണ്ടെത്തി ആവശ്യക്കാർക്ക് ഉപയോഗിക്കാം. കിലോമീറ്ററിന് 10 രൂപയാണ് നിരക്ക്.

ഇതോടെ കൊച്ചി വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ നേരിയ ബുദ്ധിമുട്ട് ഇതിലൂടെ പരിഹരിക്കാനാവും. പ്രീപെയ്ഡ് ടാക്സികൾ കൂടുതൽ ജനകീയമാക്കാൻ സാധിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP