Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓൺലൈൻ പഠനത്തിന് അവസരമില്ലാത്ത കുട്ടികൾക്കായി അങ്കണവാടിയും, വായനാശലയും ക്ലാസ് മുറികളാക്കാൻ ഒരുങ്ങി സർക്കാർ; ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ വിവരം ശേഖരിക്കുന്നു; 2.61 ലക്ഷം വിദ്യാർത്ഥികൾക്കായി സർക്കാർ ഒരുക്കുന്നത് ബൃഹത് പദ്ധതി; വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : വീട്ടിൽ ടി.വി.യും കംപ്യൂട്ടറും സ്മാർട്ട്ഫോണുമില്ലാത്തവർക്കായി അങ്കണവാടികളിലും വായനശാലയിലുമെല്ലാം ക്ലാസ്മുറികൾ ഒരുക്കും. ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവരുടെ പൂർണവിവരങ്ങൾ സ്‌കൂളുകളുടെ നേതൃത്വത്തിൽ ശേഖരിച്ചിട്ടുണ്ട്. ഇത് ക്രോഡീകരിച്ച് അതാതിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് സൗകര്യമൊരുക്കും.

വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സമഗ്രശിക്ഷകേരളയാണ് ഇതിനു നേതൃത്വം നൽകുന്നത്. അങ്കണവാടി, വായനശാല, ഏകാധ്യാപക വിദ്യാലയങ്ങൾ, പ്രൈമറി സ്‌കൂളുകൾ എന്നിവയെല്ലാം ഓൺലൈൻ പഠനത്തിന് ഉപയോഗിക്കും.

വീടുകളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കാണ് ഇവിടെ ക്ലാസുകൾ ഒരുക്കുക. സാമൂഹികഅകലം ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കും. സ്‌കൂളുകളിലെ സ്മാർട്ട് ക്ലാസ്മുറികളിലെ സൗകര്യം ഉപയോഗപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്.

ഇപ്പോൾ നടക്കുന്ന ഓൺലൈൻക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികളുടെ എണ്ണം സമാഹരിച്ചിട്ടുണ്ടെന്ന് സമഗ്രശിക്ഷ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടർ എ.പി. കുട്ടിക്കൃഷ്ണൻ പറഞ്ഞു. സമഗ്രശിക്ഷ കേരള മേയിൽ നടത്തിയ പ്രാഥമിക അവലോകനത്തിൽ 2.61 ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻപഠനത്തിന് സൗകര്യമില്ലെന്നു കണ്ടെത്തിയിരുന്നു. പുതിയ വിവരങ്ങൾകൂടി അപഗ്രഥിച്ച് ഓരോ സ്ഥലത്തെയും വിദ്യാർത്ഥികളെ കണ്ടെത്തും.

ക്ലാസുകൾക്ക് സൗകര്യമൊരുക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ സഹായംതേടും. വിദ്യാഭ്യാസവകുപ്പ് അധികൃതർ, തദ്ദേശസ്ഥാപനങ്ങൾ, പി.ടി.എ. എന്നിവരുടെ നേതൃത്വത്തിൽ യോഗംചേർന്ന് ക്ലാസുകൾ സംബന്ധിച്ച തീരുമാനം അന്തിമമാക്കും. അടുത്തയാഴ്ച മുതൽ എല്ലാവർക്കും ഓൺലൈൻപഠനം സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP