Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരക്ക് വർദ്ധന, ഇൻസെന്റീവ് തർക്കങ്ങൾ പരിഹരിക്കും; 13 ദിവസമായി തുടർന്ന് വന്ന ഓൺലൈൻ ടാക്‌സി സമരം പിൻവലിച്ചു

നിരക്ക് വർദ്ധന, ഇൻസെന്റീവ് തർക്കങ്ങൾ പരിഹരിക്കും; 13 ദിവസമായി തുടർന്ന് വന്ന ഓൺലൈൻ ടാക്‌സി സമരം പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 13 ദിവസമായി നടന്നുവന്നിരുന്ന ഓൺലൈൻ ടാക്‌സി ( ഊബർ-ഒല) സമരം പിൻവലിച്ചു. ലേബർ കമ്മിഷണർ എ.അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ എറണാകുളം റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജീവിത നിലവാര സൂചിക, ഇന്ധനവില എന്നിവയുടെ അടിസ്ഥാനത്തിൽ ഈ മാസം 30നകം നിരക്ക് വർധന സംബന്ധിച്ച നിർദ്ദേശങ്ങൾ എറണാകുളം റീജണൽ ജോയന്റ് ലേബർ കമ്മിഷണർക്ക് സമർപ്പിക്കണം.

നിലവിൽ നൽകിവരുന്ന ഇൻസെന്റീവ് കമ്പനികൾ തുടർന്നും നൽകണം. പുതുക്കിയ ഇൻസെന്റീവ് നൽകുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശം തയ്യാറാക്കി ഒല-ഊബർ മാനേജ്‌മെന്റ് പ്രതിനിധികൾ ആർ.ജെ.എൽ.സിക്കു നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു. ജിഎസ്ടി യാത്രക്കാരിൽ നിന്നും ഈടാക്കും. സമരം ചെയ്ത തൊഴിലാളികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. യൂണിയൻ, മാനേജ്‌മെന്റ് പ്രിതിനിധികൾ, എറണാകുളം റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ, എറണാകുളം ഡിഎൽഒ ( എൻഫോഴ്‌സ്‌മെന്റ്) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP