Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ എം മാണിയുടെ രാജി ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നില്ല; രാജി ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി; ധനകാര്യ വകുപ്പ് ഏറ്റെടുക്കാനില്ലെന്ന് പി ജെ ജോസഫ്

കെ എം മാണിയുടെ രാജി ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നില്ല; രാജി ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി; ധനകാര്യ വകുപ്പ് ഏറ്റെടുക്കാനില്ലെന്ന് പി ജെ ജോസഫ്

തിരുവനന്തപുരം: ബാർകോഴയിൽ ഹൈക്കോടതി പരാമർശത്തിന്റെ പേരിൽ രാജിവച്ച ധനമന്ത്രി കെ എം മാണിയുടെ നടപടി മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാണിയുടെ നടപടി മാതൃകാപരവും ഉന്നത ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിക്കുന്നതുമാണ്. ബാർ കോഴക്കേസിന്റെ തുടക്കം മുതലേ മാണി സാർ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന് അന്നും മുതൽ പിന്തുണ നൽകിയിരുന്നു. ഇത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി അദ്ദേഹത്തെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയതല്ലാതെ ഒരു കുറ്റവും അദ്ദേഹത്തിൽ ആരോപിച്ചിട്ടില്ല. മാദ്ധ്യമങ്ങളിൽ വന്നതൊന്നുമല്ല വിധിപകർപ്പിലുള്ളത്. അത് താൻ വായിച്ചതാണ്. കെ.എം മാണിയോട് ഒരവസരത്തിലും യു.ഡി.എഫ് രാജി ആവശ്യപ്പെട്ടിട്ടില്ല. മാണിയോട് രാജി ആവശ്യപ്പെടാൻ ഹൈക്കമാൻഡ് യു.ഡി.എഫിന് നിർദ്ദേശം നൽകിയെന്ന് ചില മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരന്നു. അതെല്ലാം വസ്തുതാ വിരുദ്ധമാണ്.

ചൊവ്വാഴ്‌ച്ച യുഡിഎഫ് നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ് ചെയ്തത്. വൈകുന്നേരം വീണ്ടും ചർച്ച നടത്തുന്ന അവസരത്തിലാണ് മാണി സാറും തോമസ്സ് ഉണ്ണ്യാടനും വിളിച്ച് രാജി സനന്ധത അറിയിച്ചത്. രാജി വച്ചതിന് ശേഷം രാജി കത്തുകൊടുത്തയക്കുന്നുവെന്നും അത് സ്വീകരിക്കണമെന്നും തന്നെ വളിച്ച് പറയുകയുമുണ്ടായി. ഇതെല്ലാം കെ.എം മാണിയുടെ തന്നെ സ്വന്തം തീരുമാനപ്രകാരമാണ്. യു.ഡി.എഫ് അദ്ദേഹത്തിന്റെ രാജിക്ക് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1975 മുതൽ കേരള കോൺഗ്രസ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണ്. അതേനിലയിൽ തന്നെ ആ ബന്ധം തുടരും. കെ.എം മാണി യു.ഡി.എഫിനൊപ്പം തുടർന്നും പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ട്. ഉഭയകക്ഷി ചർച്ചയിൽ ആരെങ്കിലും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് യോഗത്തിൽ നടന്ന കാര്യങ്ങൾ താൻ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചില കോൺഗ്രസ് നേതാക്കൾ മാണിയുടെ രാജി ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് പറയാനുള്ളത് പറയേണ്ടിയിരുന്നത് യു.ഡി.എഫിനുള്ളിലായിരുന്നുവെന്നും പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഇല്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കി. മാണിയുമായി ഭിന്നതയുണ്ടെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന് മന്ത്രി പി.ജെ. ജോസഫ് വ്യക്തമാക്കി. മാണിയുമായി യാതൊരു ഭിന്നതയുമില്ല. താനും രാജിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദേഹം പ്രതികരിച്ചു. അടുത്ത മന്ത്രി വേണമോയെന്ന് മാണിക്ക് തീരുമാനിക്കാമെന്നും അദേഹം അറിയിച്ചു. രാജിയുടെ പേരിൽ കെ.എം. മാണിയുമായുള്ള ബന്ധം തകരില്ലെന്നായിരുന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP