Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉമ്മൻ ചാണ്ടിയുടെ കുത്തിയിരുപ്പു പ്രതിഷേധം; മുൻ മുഖ്യമന്ത്രിയെ കടുത്ത പ്രതിഷേധത്തിനു പ്രേരിപ്പിച്ചത് കെഎസ്‌യു പ്രവർത്തകർക്ക് ചികിത്സ നല്കാൻ വൈകിയത്; മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ആസൂത്രിതമായി ആക്രമിച്ചെന്നും കോൺഗ്രസ് നേതാവ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉമ്മൻ ചാണ്ടിയുടെ കുത്തിയിരുപ്പു പ്രതിഷേധം; മുൻ മുഖ്യമന്ത്രിയെ കടുത്ത പ്രതിഷേധത്തിനു പ്രേരിപ്പിച്ചത് കെഎസ്‌യു പ്രവർത്തകർക്ക് ചികിത്സ നല്കാൻ വൈകിയത്; മെഡിക്കൽ ഫീസ് വർധനയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് ആസൂത്രിതമായി ആക്രമിച്ചെന്നും കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കുത്തിയിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതിഷേധം. കെഎസ്‌യു പ്രവർത്തർക്ക് ചികിത്സ നിഷേധിച്ചുവെന്നാരോപിച്ചായിരുന്നു കുത്തിയിരിപ്പു സമരം. ഉമ്മൻ ചാണ്ടിക്കൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫും പ്രതിഷേധത്തിനുണ്ടായിരുന്നു.

സർക്കാരിന്റെ സ്വാശ്രയ മെഡിക്കൽ പി.ജി. ഫീസ് വർദ്ധനക്കെതിരെയുള്ള സമരത്തിൽ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ മർദനമേറ്റ പ്രവർത്തകർക്ക് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചു എന്നാരോപിച്ചാണ് ഉമ്മൻ ചാണ്ടിയും കെ.സി. ജോസഫും കുത്തിയിരുന്നു പ്രതിഷേധിച്ചത്.

മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടാണ് മർദനമേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും വളരെ ക്രൂരമായ നടപടിയാണെന്നും ഉമ്മൻ ചാണ്ടി സംഭവത്തോട് പ്രതികരിച്ചു.

സർക്കാരിന്റെ സ്വാശ്രയ മെഡിക്കൽ പി.ജി. ഫീസ് വർദ്ധനക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച കെ.എസ്.യു വിദ്യാർത്ഥികളെ ആസൂത്രിതമായാണ് പൊലീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശശി തരൂർ എംപി അടക്കമുള്ളവർ സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP