Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ നിറകണ്ണുകളോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; മകന്റെ വേർപാടിൽ സങ്കടം സഹിക്ക വയ്യാതെ നെഞ്ചു പൊട്ടുമാറ് ഉറക്കെ കരഞ്ഞ് കൃപേഷിന്റെ പിതാവ് കൃഷ്ണൻ; ഉമ്മൻ ചാണ്ടിയോടൊപ്പം സന്ദർശനം നടത്തി മകൻ ചാണ്ടി ഉമ്മനും

കൊലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ നിറകണ്ണുകളോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; മകന്റെ വേർപാടിൽ സങ്കടം സഹിക്ക വയ്യാതെ നെഞ്ചു പൊട്ടുമാറ് ഉറക്കെ കരഞ്ഞ് കൃപേഷിന്റെ പിതാവ് കൃഷ്ണൻ; ഉമ്മൻ ചാണ്ടിയോടൊപ്പം സന്ദർശനം നടത്തി മകൻ ചാണ്ടി ഉമ്മനും

മറുനാടൻ ഡെസ്‌ക്‌

പെരിയ: ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ സന്ദർശനം നടത്തി മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. അദ്ദേഹം വീട്ടിലേക്കെത്തിയതും കൃപേഷിന്റെ അച്ഛൻ സങ്കടം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. നിറ കണ്ണുകളോടെയാണ് ആ അദ്ദേഹത്തെ ഉമ്മൻ ചാണ്ടി ആശ്വസിപ്പിച്ചത്. ഇരട്ടകൊലപാതകത്തിന് ഇരയായ കൃപേഷിനേയും ശരത് ലാലിനേയും സംസ്‌കരിച്ച സ്ഥലത്തെത്തി ഉമ്മൻ ചാണ്ടി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

നെഞ്ചുപൊട്ടുമാറ് ഉറക്കെ കരയുകയായിരുന്ന പിതാവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വേദനയോടൊണ് ഉമ്മൻ ചാണ്ടി വീട്ടിൽ നിന്നത്. മകൻ ചാണ്ടി ഉമ്മനടക്കമുള്ള ആശുകൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഇന്ന് കലക്ട്രേറ്റിൽ  ഉപവാസമിരിക്കുമെന്ന് അറിയിച്ചിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരനും ഉപവാസത്തിൽ പങ്കെടുക്കും.

പെരിയക്കടുത്ത് കല്യോട്ട് വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. കൃപേഷ് (19), ശരത് (23) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ.പീതംബരനടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ശരത് ലാലും കൃപേഷും പീതാംബരനെ ആക്രമിച്ച കേസിലെ പ്രതികളാണെന്നും ഇതാണ് കൊലയ്ക്ക് പ്രേരകമായതെന്നുമാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP