Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓപ്പറേഷൻ രുചിക്ക് അവധിയില്ല: 291 സ്ഥാപനങ്ങൾക്കെതിരെ നടപടി; 1787 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 851 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ഓപ്പറേഷൻ രുചിക്ക് അവധിയില്ല: 291 സ്ഥാപനങ്ങൾക്കെതിരെ നടപടി; 1787 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 851 സ്ഥാപനങ്ങൾക്ക് നോട്ടീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയർ വിപണിയിൽ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ രുചിയുടെ ഭാഗമായി സംസ്ഥാനത്ത് ഡിസംബർ 21, 22 തീയതികളിലായി 723 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 291 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഓപ്പറേഷൻ രുചി ആരംഭിച്ച് കഴിഞ്ഞ് 5 ദിവസം കൊണ്ട് 1787 സ്ഥാപനങ്ങൾ പരിശോധിക്കുകയും അതിൽ 851 സ്ഥാപനങ്ങൾക്കെതിരെ നടപടികളെടുത്തിട്ടുമുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷൻ രുചി ശക്തിപ്പെടുത്തുന്നതാണ്.

മധുര പലഹാരങ്ങളിൽ അനുവദനീയവും അല്ലാത്തതുമായ രാസവസ്തുക്കൾ, കൃത്രിമ കളറുകൾ, രുചി വർദ്ധക വസ്തുക്കൾ, പ്രിസർവേറ്റീവ്സ് തുടങ്ങിയ എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ഉപയോഗിക്കുന്നുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ രുചി ആവിഷ്‌കരിച്ചിരിക്കുന്നത്. ക്രിസ്മസ്, പുതുവൽസര വിപണിയിൽ ലഭ്യമാകുന്ന കേക്കുകൾ മറ്റ് ബേക്കറി ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പരായ 18004251125 എന്ന നമ്പരിൽ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബർ 21 ന് നടത്തിയ പരിശോധനകളുടെ ജില്ലതിരിച്ചുള്ള വിവരങ്ങൾ

തിരുവനന്തപുരം (പരിശോധന നടത്തിയത്: 25) നടപടിയെടുത്തത്: 17 (15 സ്ഥാപനങ്ങളിൽ നിന്നായി 98,000/- രൂപ പിഴ ചുമത്തി)

കൊല്ലം (25) നടപടിയെടുത്തത്: 18 (7 സ്ഥാപനങ്ങളിൽ നിന്നായി 24,000/- രൂപ പിഴ ചുമത്തി)

പത്തനംതിട്ട (13) നടപടിയെടുത്തത്: 6( 3 സ്ഥാപനങ്ങളിൽ നിന്നായി 15,000/- രൂപ പിഴ ചുമത്തി)

ആലപ്പുഴ (22) നടപടിയെടുത്തത്: 8 (4 സ്ഥാപനങ്ങളിൽ നിന്നായി 10,500/- രൂപ പിഴ ചുമത്തി)

കോട്ടയം (27) നടപടിയെടുത്തത്: 12 (7 സ്ഥാപനങ്ങളിൽ നിന്നായി 41,000/- രൂപ പിഴ ചുമത്തി)

ഇടുക്കി (24) നടപടിയെടുത്തത്: 8 (5 സ്ഥാപനങ്ങളിൽ നിന്നായി 23000/- രൂപ പിഴ ചുമത്തി)

എറണാകുളം (32) നടപടിയെടുത്തത്: 13 (8 സ്ഥാപനങ്ങളിൽ നിന്നായി 30,000/- രൂപ പിഴ ചുമത്തി.

തൃശ്ശൂർ (36) നടപടിയെടുത്തത്: 18 (9 സ്ഥാപനങ്ങളിൽ നിന്നായി 40,000/- രൂപ പിഴ ചുമത്തി

പാലക്കാട് (43) നടപടിയെടുത്തത്: 19 (14 സ്ഥാപനങ്ങളിൽ നിന്നായി 38,000/- രൂപ പിഴ ചുമത്തി)

മലപ്പുറം (27) നടപടിയെടുത്തത്: 14 (14 സ്ഥാപനങ്ങളിൽ നിന്നായി 31,500/- രൂപ പിഴ ചുമത്തി)

കോഴിക്കോട് (32) നടപടിയെടുത്തത്: 12 (8 സ്ഥാപനങ്ങളിൽ നിന്നായി 37,000/- രൂപ പിഴ ചുമത്തി)

വയനാട് (10) നടപടിയെടുത്തത്: 2 (1 സ്ഥാപനത്തിൽ നിന്ന് 1000/- രൂപ പിഴ ചുമത്തി)

കണ്ണൂർ (29) നടപടിയെടുത്തത്: 10 (8 സ്ഥാപനങ്ങളിൽ നിന്നായി 33,000/- രൂപ പിഴ ചുമത്തി)

കാസർഗോഡ് (9) നടപടിയെടുത്തത്: 6 (3 സ്ഥാപനങ്ങളിൽ നിന്നായി 30,000/- രൂപ പിഴ ചുമത്തി)


ഡിസംബർ 22 ന് നടത്തിയ പരിശോധനകളുടെ ജില്ലതിരിച്ചുള്ള വിവരങ്ങൾ

തിരുവനന്തപുരം (പരിശോധന നടത്തിയത്: 33) നടപടിയെടുത്തത്: 14 (5 സ്ഥാപനങ്ങളിൽ നിന്നായി 21,500/- രൂപ പിഴ ചുമത്തി)

കൊല്ലം (35) നടപടിയെടുത്തത്: 23 (7 സ്ഥാപനങ്ങളിൽ നിന്നായി 30,000/- രൂപ പിഴ ചുമത്തി)

പത്തനംതിട്ട (12) നടപടിയെടുത്തത്: 2 ( 2 സ്ഥാപനങ്ങളിൽ നിന്നായി 9,000/- രൂപ പിഴ ചുമത്തി)

ആലപ്പുഴ (21) നടപടിയെടുത്തത്: 7 (3 സ്ഥാപനങ്ങളിൽ നിന്നായി 8000/- രൂപ പിഴ ചുമത്തി)

കോട്ടയം (26) നടപടിയെടുത്തത്: 4 (1 സ്ഥാപനത്തിൽ നിന്ന് 4,000/- രൂപ പിഴ ചുമത്തി)

ഇടുക്കി (22) നടപടിയെടുത്തത്: 3 (2 സ്ഥാപനങ്ങളിൽ നിന്നായി 4000/- രൂപ പിഴ ചുമത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച Ackmal Joseph Angel bakers, 10/231 B, Muthalakodam എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തി വയ്പിച്ചു.)

എറണാകുളം (32) നടപടിയെടുത്തത്: 14 (8 സ്ഥാപനങ്ങളിൽ നിന്നായി 21,000/- രൂപ പിഴ ചുമത്തി.

തൃശ്ശൂർ (27) നടപടിയെടുത്തത്: 8 (3 സ്ഥാപനങ്ങളിൽ നിന്നായി 9,500/- രൂപ പിഴ ചുമത്തി.

പാലക്കാട് (40) നടപടിയെടുത്തത്: 10 (6 സ്ഥാപനങ്ങളിൽ നിന്നായി 17,000/- രൂപ പിഴ ചുമത്തി)

മലപ്പുറം (31) നടപടിയെടുത്തത്: 16 (14 സ്ഥാപനങ്ങളിൽ നിന്നായി 25,000/- രൂപ പിഴ ചുമത്തി)

കോഴിക്കോട് (29) നടപടിയെടുത്തത്: 11 (6 സ്ഥാപനങ്ങളിൽ നിന്നായി 21,500/- രൂപ പിഴ ചുമത്തി)

വയനാട് (14) നടപടിയെടുത്തത്: 3 (2 സ്ഥാപനങ്ങളിൽ നിന്നായി 3000/- രൂപ പിഴ ചുമത്തി)

കണ്ണൂർ (35) നടപടിയെടുത്തത്: 9 (7 സ്ഥാപനങ്ങളിൽ നിന്നായി 23,000/- രൂപ പിഴ ചുമത്തി)

കാസർഗോഡ് (12) നടപടിയെടുത്തത്: 4 (2 സ്ഥാപനങ്ങളിൽ നിന്നായി 10,000/- രൂപ പിഴ ചുമത്തി)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP