Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഴകനത്തതോടെ മുല്ലപ്പെരിയാറിലും ജലനിരപ്പ് കുതിച്ചുയരുന്നു; ജലനിരപ്പ് 138 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ട്; പെരിയാറിൻ തീരത്ത് അയ്യായിരത്തോളം പേരെ മാറ്റി പാർപ്പിക്കേണ്ടിവരും; 139 അടി എത്തിയാൽ തന്നെ വെള്ളം തുറന്നുവിടാൻ അഭ്യർത്ഥിച്ച് കേരളം; അന്തിമ തീരുമാനം തമിഴ്‌നാടിന്റേത്

മഴകനത്തതോടെ മുല്ലപ്പെരിയാറിലും ജലനിരപ്പ് കുതിച്ചുയരുന്നു; ജലനിരപ്പ് 138 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ട്; പെരിയാറിൻ തീരത്ത് അയ്യായിരത്തോളം പേരെ മാറ്റി പാർപ്പിക്കേണ്ടിവരും; 139 അടി എത്തിയാൽ തന്നെ വെള്ളം തുറന്നുവിടാൻ അഭ്യർത്ഥിച്ച് കേരളം; അന്തിമ തീരുമാനം തമിഴ്‌നാടിന്റേത്

കുമളി: വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ തുറന്നേക്കുമെന്ന് സൂചന. അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രദേശത്തുനിന്ന് 5000ത്തോളം പേരെ മാറ്റിപ്പാർക്കേണ്ടിവരുമെന്ന വിവരമാണ് സംസ്ഥാന അധികൃതർ പുറത്തുവിടുന്നത്.

പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. നാളെ രാവിലെയോടേ തന്നെയോ അതിന് മുമ്പോ ഈ നിലയിൽ എത്തമെന്നാണ് സൂചന. ഇപ്പോൾ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.4 അടിയാണ്.

നീരൊഴുക്ക് ശക്തമായതിനാൽ ഇന്നുരാത്രിയോ നാളെ രാവിലെയോ തന്നെ ഇത് 138 അടിയായേക്കും. 142 അടിയാണ് ഇപ്പോൾ അനുവദനീയമായ സംഭരണ പരിധി. എന്നാൽ 139 അടിയാകുമ്പോൾ തന്നെ ഡാം തുറക്കണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തമിഴ്‌നാടാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവിൽ ഇവിടെ നിന്ന് വൈഗൈ ഡാമിലേക്ക് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നുണ്ട്. എന്നാൽ ഇതിലുമേറെ നീരൊഴുക്കുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഇതോടെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. വെള്ളം തുറന്നുവിടുന്ന സാഹചര്യമുണ്ടായാൽ പെരിയാറിലേക്ക് ഇവിടെ നിന്ന് വെള്ളമെത്തും. ഇതോടെ ആലുവവരെ നീളുന്ന പെരിയാർ തീരത്ത് വീണ്ടും കനത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മൊത്തത്തിൽ നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP