Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ടനാട് പള്ളിയിൽ വീണ്ടും യാക്കോബായ ഓർത്തഡോക്‌സ് തർക്കം; യാക്കോബായ വിശ്വാസികൾ വികാരിയെ കയ്യേറ്റം ചെയ്ത് പള്ളിക്ക് പുറത്താക്കി; പരിക്കേറ്റ ഐസക്ക് മട്ടുമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പള്ളിയിൽ സംഘർഷാന്തരീക്ഷം

കണ്ടനാട് പള്ളിയിൽ വീണ്ടും യാക്കോബായ ഓർത്തഡോക്‌സ് തർക്കം; യാക്കോബായ വിശ്വാസികൾ വികാരിയെ കയ്യേറ്റം ചെയ്ത് പള്ളിക്ക് പുറത്താക്കി; പരിക്കേറ്റ ഐസക്ക് മട്ടുമ്മലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പള്ളിയിൽ സംഘർഷാന്തരീക്ഷം

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ എറണാകുളം കണ്ടനാട് പള്ളിയിൽ യാക്കോബായ ഓർത്തഡോക്‌സ് തർക്കം. ഓർത്തഡോക്‌സ് വികാരിയെ ഒരു സംഘം യാക്കോബായ വിശ്വാസികൾ ബലം പ്രയോഗിച്ച് പള്ളിക്ക് പുറത്താക്കി. വികാരിയായ ഐസക്ക് മട്ടുമ്മലിനെയാണ് പുറത്താക്കിയത്.

പരിക്കേറ്റ വികാരിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യാക്കോബായ വിഭാഗത്തിന് പ്രാർത്ഥനയാക്കായി പള്ളി വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു വികാരിക്ക് നേരെ കയ്യേറ്റം ഉണ്ടായത്. മലങ്കരസഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു 2017 ജൂലായ് 3ലെ സുപ്രീംകോതി വിധി.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ പ്രകാരമാണ് ഭരിക്കേണ്ടതെന്ന വിധിക്കു വിരുദ്ധമായ ഇടക്കാല ഉത്തരവു നൽകിയതിനു കേരള ഹൈക്കോടതിക്കു സുപ്രീം കോടതിയുടെ നിശിത വിമർശനം നേരത്തെ ഉണ്ടായിരുന്നു. ഉത്തരവു നൽകിയ ഹൈക്കോടതി ജഡ്ജിക്കെതിരെ നിർദ്ദേശങ്ങൾ നൽകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞപ്പോൾ, അഭിഭാഷകർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

എറണാകുളം കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ ഓരോ ആഴ്ച ഇടവിട്ട് ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾക്ക് ആരാധനാ സൗകര്യം അനുവദിച്ച് കഴിഞ്ഞ മാർച്ച് 8നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഹൈക്കോടതി വിധിക്കെതിരെ പള്ളി വികാരി ഫാ. ഐസക്ക് മറ്റമ്മേൽ കോർ എപ്പിസ്‌കോപ്പ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. 2017ൽ കെ.സി. വർഗീസ് കേസിൽ നൽകിയ വിധി എല്ലാ പള്ളികൾക്കും ബാധകമാണെന്നും അത് നടപ്പാക്കുക തന്നെ വേണമെന്നുമുള്ള നിലപാട് കോടതി ആവർത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP