Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് ഒരു അഡാർ പാർട്ടി സമ്മേളനം; സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് ആശംസ അർപ്പിച്ച് എഐഎസ്എഫിന്റെ പോസ്റ്ററിൽ താരമായത് അഡാർ ലവ് നായിക പ്രിയ വാര്യർ; വൈവിധ്യമാർന്ന ബോർഡുകൾ തയ്യാറാക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ നിർദ്ദേശം അതേ പടി അനുസരിച്ച് വിദ്യാർത്ഥി സംഘടന

ഇത് ഒരു അഡാർ പാർട്ടി സമ്മേളനം; സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് ആശംസ അർപ്പിച്ച് എഐഎസ്എഫിന്റെ പോസ്റ്ററിൽ താരമായത് അഡാർ ലവ് നായിക പ്രിയ വാര്യർ; വൈവിധ്യമാർന്ന ബോർഡുകൾ തയ്യാറാക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ നിർദ്ദേശം അതേ പടി അനുസരിച്ച് വിദ്യാർത്ഥി സംഘടന

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിന് വൈവിധ്യമാർന്ന ബോർഡുകൾ തയ്യാറാക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ നിർദ്ദേശം അതേ പടി അനുസരിച്ച സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് കോട്ടയ്ക്കൽ മണ്ഡലം കമ്മറ്റി തയ്യാറാക്കിയ അഡാർ ബോർഡുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു.

അഡാർ ലവ് സിനിമയിലെ പ്രിയ വാര്യരേയും ഒരു അഡാർ ലവ് എന്നെഴുതിയ സ്റ്റൈലും കടമെടുത്താണ് കുട്ടി നേതാക്കളുടെ പുതിയ പോസ്റ്റർ മേക്കിങ്. മാർച്ച് ആദ്യം മലപ്പുറത്ത് തുടങ്ങുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചുള്ള പോസ്റ്റർ വലിയ ഹിറ്റായി മാറുകയാണ്.

സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളിൽ സിനിമയ്ക്കൊപ്പം നിൽക്കുന്നു എന്ന സന്ദേശമാണ് ബോർഡ് നൽകുന്നതെന്ന് മണ്ഡലം സെക്രട്ടറി അഷ്റഫലി പറഞ്ഞു.'മാറുന്ന നാടിന് നേരിന്റെ ചുവപ്പ്' എന്ന സമ്മേളന മുദ്രാവാക്യവും ബോർഡിൽ ഉണ്ട്. സുകുമാർ അഴീക്കോട്, കമല സുരയ്യ എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെ ചിത്രങ്ങളും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP