Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കുരുത്തോല പ്രദക്ഷിണമില്ല, ഹോം ക്വാറന്റൈനിൽ ഓശാന ഞായറാചരിച്ച് വിശ്വാസികൾ': രൂപതകളിലെയും ഫൊറോനകളിലെയും തിരുക്കർമ്മങ്ങൾ വിശ്വാസികൾക്കായി ഓൺലൈനായി യൂട്യൂബിലും ഫേസ്‌ബുക്കിലും; പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തിയത് വൈദികർ തനിച്ച് പള്ളികളിലെത്തി

'കുരുത്തോല പ്രദക്ഷിണമില്ല, ഹോം ക്വാറന്റൈനിൽ ഓശാന ഞായറാചരിച്ച് വിശ്വാസികൾ': രൂപതകളിലെയും ഫൊറോനകളിലെയും തിരുക്കർമ്മങ്ങൾ വിശ്വാസികൾക്കായി ഓൺലൈനായി യൂട്യൂബിലും ഫേസ്‌ബുക്കിലും; പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തിയത് വൈദികർ തനിച്ച് പള്ളികളിലെത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ന് ഓശാന ഞായർ. ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആഘോഷിക്കുയാണ്. കൊറോണ വൈറസിനെ തുരത്താൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ വിശ്വാസികൾ വീടുകളിലിരുന്നാണ് ഓശാനയെ വരവേൽക്കുന്നത്. ദേവാലയങ്ങളിലെ ആരാധന ചടങ്ങുകളിൽ അഞ്ചുപേരിൽ കൂടുതൽ പാടില്ലെന്ന് കഴിഞ്ഞ ദിവസമായിരുന്നു ഡി ജി പി പുതുക്കിയ ഉത്തരവ് ഇറക്കിയത്. പൊതുജനങ്ങളെ ആരാധന ചടങ്ങുകളിൽ പങ്കെടുപ്പിക്കരുതെന്നും വാതിലുകൾ അടച്ചിട്ട് വേണം ചടങ്ങുകൾ നടത്താനെന്നും ഉത്തരവിൽ കൃത്യമായി പറയുന്നു. അതു പാലിച്ചാണ് ഓശാന ഞായറാഴ്ചയുടെ തിരുക്കർമ്മങ്ങൾ ദേവാലയങ്ങളിൽ ഇന്ന് നടന്നത്.

വീട്ടിലിരുന്ന് വിശ്വാസികൾ ഓൺലൈനായി യൂട്യൂബിലും ഫേസ്‌ബുക്കിലും കുർബാനയും ഓശാന ശുശ്രൂഷകളുംകണ്ടു. വൈദികർ തനിച്ച് പള്ളികളിലെത്തി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. ഓശാന ഞായർ ആഘോഷങ്ങളുടെ പ്രധാന ഭാഗമായ കുരുത്തോല പ്രദക്ഷിണവും ഉണ്ടായില്ല. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന പ്രധാനപ്പെട്ട ദിനമാണ് ഓശാന ഞായർ.

തിരുവനന്തപുരത്ത് പാളയം പള്ളിയിൽ ആർച്ച് ബിഷപ്പ് സൂസപാക്യം തനിച്ചാണ് കുർബാന അർപ്പിച്ചത്. എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു. കരിങ്ങാച്ചിറ യാക്കോബായ പള്ളിയിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ ഓശാന ശുശ്രൂഷകൾ നടത്തി.

യേശു ക്രിസ്തുവിനെ കുരിശിലേറ്റുന്നതിന് മുമ്പ് ജറുസലേമിൽ സ്വീകരണം നൽകിയതിനെയാണ് ഓശാന ഞായർ അനുസ്മരിക്കുന്നത്. സൈത്തിൻ കൊമ്പുകൾ വീശി കഴുതപ്പുറത്ത് കയറി വന്ന യേശുവിനെ ദാവീദിന്റെ പുത്രന് ഓശാന എന്ന് വിളിച്ച് ജനം സ്വീകരിച്ചുവെന്നാണ് വിശ്വാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP