Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താമസിക്കുന്ന ഷെഡിനു സമീപം സുഹൃത്തുമായി ഒന്നിച്ചിരുന്നു മദ്യപാനം: മദ്യലഹരിയിൽ വാക് തർക്കം രൂക്ഷമായതോടെ മരക്കഷണം കൊണ്ട് ആക്രമണം; ഒറ്റപ്പാലത്ത് ഗൃഹനാഥൻ സുഹൃത്തിന്റെ അടിയേറ്റു മരിച്ചു

താമസിക്കുന്ന ഷെഡിനു സമീപം സുഹൃത്തുമായി ഒന്നിച്ചിരുന്നു മദ്യപാനം: മദ്യലഹരിയിൽ വാക് തർക്കം രൂക്ഷമായതോടെ മരക്കഷണം കൊണ്ട് ആക്രമണം; ഒറ്റപ്പാലത്ത് ഗൃഹനാഥൻ സുഹൃത്തിന്റെ അടിയേറ്റു മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഒറ്റപ്പാലം: പാലപ്പുറത്ത് അൻപത്തിയാറുകാരൻ സുഹൃത്തിന്റെ അടിയേറ്റു മരിച്ചു. എസ്ആർകെ നഗർ ഞെഴുവൻകാട്ടിൽ പ്രേമകുമാരനാണു തലയിൽ മരക്കഷണം കൊണ്ടുള്ള അടിയേറ്റു മരിച്ചത്. സുഹൃത്ത് മനിശ്ശേരി കാഞ്ഞിരത്തിങ്കൽ സുബ്രഹ്മണ്യനെ (72) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. മനിശ്ശേരിയിൽ നിന്ന് എസ്ആർകെ നഗറിലെ മകളുടെ വീട്ടിലെത്തിയ സുബ്രഹ്മണ്യനും മകളുടെ അയൽവാസി പ്രേമകുമാരനും ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരുമിച്ചു മദ്യപിച്ചിരുന്നു. വാക്ക് തർക്കത്തിനിടെ സുബ്രഹ്മണ്യൻ പ്രേമകുമാരനെ മരക്കഷണംകൊണ്ടു തലയ്ക്കടിച്ചെന്നാണു കേസ്.

പ്രേമകുമാരൻ തനിച്ചു താമസിക്കുന്ന ഷെഡിനു സമീപം ഞായറാഴ്ച വൈകിട്ട് ആറരയോടെയാണു സംഭവം. ഗുരുതരമായി പരുക്കേറ്റ പ്രേമകുമാരനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെ മരിച്ചു. സംഭവത്തിനു പിന്നാലെ സുബ്രഹ്മണ്യനെ പാലപ്പുറത്തു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിഐ എം. സുജിത്ത്, എസ്‌ഐ എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP