Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖിന്റെ ഖബറടക്ക സമയത്തിൽ മാറ്റം; ഖബറടക്കം രാത്രി 10 മണിക്ക് നടത്താൻ തീരുമാനം; അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ

മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖിന്റെ ഖബറടക്ക സമയത്തിൽ മാറ്റം; ഖബറടക്കം രാത്രി 10 മണിക്ക് നടത്താൻ തീരുമാനം; അന്ത്യോപചാരമർപ്പിക്കാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ

രഞ്ജിത്ത് ബാബു

കാസർഗോഡ്: അന്തരിച്ച മഞ്ചേശ്വരം എംഎ‍ൽഎ. പി.ബി അബ്ദുൾ റസാഖിന്റെ ഖബറടക്കം രാത്രി 10 മണിക്ക് നടത്താൻ തീരുമാനിച്ചു. നേരത്തെ ഇത് ഇന്ന് വൈകീട്ട് 6 മണിക്ക് നിശ്ചയിച്ചതായിരുന്നു. റസാഖിന്റെ മക്കൾ ദുബായിൽ നിന്നും ഖബറടക്ക ചടങ്ങിന് എത്തിച്ചേരുമെന്ന് അറിയിച്ചതോടെയാണ് നേരത്തെയുള്ള സമയത്തിൽ മാറ്റം വരുത്തിയത്. ഇന്ന് രാവിലെ 8.30 ഓടെ നായന്മാർ മൂലയിലെ അബ്ദുൾ റസാഖിന്റെ വീട്ടിൽ പൊതു ദർശനത്തിന് മൃതദേഹം വെച്ചതോടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ഉച്ച തിരിഞ്ഞ് മൃതദേഹം മഞ്ചേശ്വരം മണ്ഡലത്തിന്റെ കേന്ദ്രമായ ഉപ്പളയിലേക്ക് കൊണ്ടു വരികയും മുസ്ലിം ലീഗ് ഓഫീസിൽ പൊതു ദർശനത്തിന് വെക്കുകയും ചെയ്തു. വൻ ജനാവലിയായിരുന്നു അവിടെ എത്തിച്ചേർന്നത്. അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട റദ്ദൂച്ചയെ കാണാനും അന്തിമാഞ്ജലി അർപ്പിക്കാനും ഭാഷയുടേയും ജാതിമത രാഷ്ട്രീയത്തിന്റേയും വേർതിരിവില്ലാതെ ആയിരങ്ങളാണ് എത്തിച്ചേർന്നത് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും അബ്ദുറസാഖിന്റെ വസതിയിലും പൊതു ദർശനത്തിന് വെച്ച മുസ്ലിം ലീഗ് ഓഫീസിലും എത്തിച്ചേർന്നിരുന്നു.

വൈകീട്ട് ആറ് മണിയോടെ വീണ്ടും മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചു. അതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. എം. എൽ.എ ആയതുമുതൽ ശമ്പളമടക്കം അദ്ദേഹത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ അശരണർക്ക് വീതിച്ച് നൽകുകയായിരുന്നു അബ്ദുൾ റസാഖ്. പ്രതിമാസം ലഭിച്ചു വരുന്ന 50,000 ത്തോളം രൂപ പൂർണ്ണമായും ബാങ്ക് വഴി ചികിത്സാ സഹായത്തിനും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകി പോന്നിരുന്നു. എന്നാൽ ഇക്കാര്യം അദ്ദേഹം പുറത്ത് പറയാറുമില്ല. കഴിഞ്ഞ ഏഴ് വർഷക്കാലം മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ഒരു രൂപ പോലും ശമ്പള ഇനത്തിൽ കൈപ്പറ്റിയില്ല എന്ന സത്യം ഇന്ന് മാത്രമാണ് പുറത്തറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP