Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശുദ്ധന്മാരെ ആക്രമിച്ചാൽ ദൈവകോപം ഉറപ്പ്; ഈ മരണത്തെ കുറിച്ച് മറ്റ് എന്ത് പറയാനാ? ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷി കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ പ്രതികരണവുമായി പി.സി.ജോർജ്

പരിശുദ്ധന്മാരെ ആക്രമിച്ചാൽ ദൈവകോപം ഉറപ്പ്;  ഈ മരണത്തെ കുറിച്ച് മറ്റ് എന്ത് പറയാനാ? ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ മുഖ്യസാക്ഷി കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ പ്രതികരണവുമായി പി.സി.ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ മുഖ്യസാക്ഷിയായിരുന്ന വൈദികന്റെ മരണത്തിൽ പ്രതികരണവുമായി പി.സി ജോർജ് എംഎ‍ൽഎ. പരിശുദ്ധന്മാരെ ആക്രമിച്ചാൽ ദൈവകോപം ഉറപ്പാണെന്നും പി.സി ജോർജ് പറഞ്ഞു. പരിശുദ്ധന്മാരെ ആക്രമിച്ചാൽ ദൈവകോപം ഉറപ്പല്ലേ. അതല്ലാതെ ഈ മരണത്തെക്കുറിച്ച് മറ്റ് എന്ത് പറയാനാ എന്നായിരുന്നു പി.സി ജോർജിന്റെ പ്രതികരണം.

ശബരിമലയെ കലാപഭൂമിയാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പി.സി ജോർജ് ആരോപിച്ചു. ഇത് ശരിയല്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു സമുദായം ഒന്നുണർന്നിട്ടുണ്ട്. സ്ത്രീയെ ശബരിമലയിലേക്ക് കയറ്റിക്കൊണ്ടു പോയ ഐ.ജി അയ്യപ്പന്റെ മുന്നിൽ വാവിട്ടു കരഞ്ഞത് കണ്ടില്ലേയെന്നും പി.സി ജോർജ് പറഞ്ഞു.

ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നൽകിയ വൈദികൻ ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്. കന്യാസ്ത്രീ പീഡനക്കേസിൽ മുഖ്യസാക്ഷി കൂടിയായ ഇദ്ദേഹം ബിഷപ്പിനെതിരെ 164 പ്രകാരം രഹസ്യമൊഴി നൽകിയിരുന്നു.

അടച്ചിട്ട മുറിയിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ബന്ധുക്കൾ പറഞ്ഞു. കൊലപാതകമെന്ന് ആരോപിച്ച് സഹോദരൻ ജോസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തങ്ങൾ ജലന്ധറിൽ എത്തിയ ശേഷമേ പോസ്റ്റ്‌മോർട്ടം നടപടി ഉൾപ്പെടെ സ്വീകരിക്കാവൂ എന്നതാണ് ബന്ധുക്കളുടെ ആവശ്യം. കഴിഞ്ഞ മെയിൽ വൈദികനെ സഭ സ്ഥലം മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP