Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയിൽ ഞാൻ മത്സരിക്കും; 20 മണ്ഡലങ്ങളിലും കേരള ജനപക്ഷം സ്ഥാനാർത്ഥികളെ നിർത്തും; സഹകരിക്കാമെന്ന് കത്ത് നൽകിയിട്ടും കോൺഗ്രസ് മറുപടി നൽകാനുള്ള മാന്യത കാണിച്ചില്ലെന്നും പി.സി ജോർജ്

പത്തനംതിട്ടയിൽ ഞാൻ മത്സരിക്കും; 20 മണ്ഡലങ്ങളിലും കേരള ജനപക്ഷം സ്ഥാനാർത്ഥികളെ നിർത്തും; സഹകരിക്കാമെന്ന് കത്ത് നൽകിയിട്ടും കോൺഗ്രസ് മറുപടി നൽകാനുള്ള മാന്യത കാണിച്ചില്ലെന്നും പി.സി ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പത്തനംതിട്ടയിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പി.സി ജോർജ് എംഎൽഎ. താൻ സ്ഥാനാർത്ഥിയാകണമെന്ന് ജനപക്ഷത്തിന്റെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടെന്നും അന്തിമ തീരുമാനമെടുക്കാൻ 9 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും പി.സി ജോർജ് പറഞ്ഞു. 20 മണ്ഡലങ്ങളിലും ജനപക്ഷം സ്ഥാനാർത്ഥികളെ നിർത്തും. കോട്ടയത്ത് പി.ജെ ജോസഫ് മത്സരിച്ചാൽ പിന്തുണയ്ക്കും. സഹകരിക്കാമെന്ന് കോൺഗ്രസിന് കത്ത് നൽകിയിട്ടും മറുപടി നൽകാനുള്ള മാന്യത കാണിച്ചില്ലെന്നും പി.സി ജോർജ് പറഞ്ഞു

ആറന്മുള എംഎ‍ൽഎയായ വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനാണ് സിപിഎമ്മിലെ ധാരണ. അതിനിടെയാണ് പി.സി. ജോർജിന്റെ വരവ്. സിറ്റിങ് എംപിയായ ആന്റോ ആന്റണി തന്നെയായിരിക്കും യു.ഡി.എഫ്. ശബരിമല വിഷയം പ്രധാനമായ മണ്ഡലത്തിൽ ബിജെപിയും ശക്തനായ സ്ഥാനാർത്ഥിയെ അവതരിപ്പിക്കുന്നകതോടെ മത്സരം കടുത്തതാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP