Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദീർഘവീക്ഷണമില്ലാത്ത നേതാക്കളെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങൾ ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്; പ്രതിഷേധക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം; പൗരത്വ നിയമത്തിൽ ഒരു ഭേദഗതിയുടെ ആവശ്യം എന്താണ്? സർക്കാറിനെതിരെ ചിദംബരം

ദീർഘവീക്ഷണമില്ലാത്ത നേതാക്കളെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങൾ ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്; പ്രതിഷേധക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാകണം; പൗരത്വ നിയമത്തിൽ ഒരു ഭേദഗതിയുടെ ആവശ്യം എന്താണ്? സർക്കാറിനെതിരെ ചിദംബരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദീർഘവീക്ഷണവും പ്രതികരണശേഷിയില്ലാത്തതുമായ നേതാക്കന്മാരെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങൾ ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. പൗരത്വ നിയമ ഭേദഗതി ഉടൻ നിർത്തിവെക്കണമെന്നും സി.എ.എക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് എന്താണ് പറയാനുള്ളതെന്ന് സർക്കാർ തീർച്ചയായും കേൾക്കണമെന്നും ചിദംബരം പറഞ്ഞു. പൗരത്വ നിയമത്തിൽ ഒരു ഭേദഗതിയുടെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴും സമയം വൈകിയിട്ടില്ലെന്നും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ വാക്കുകൾ സർക്കാർ കേൾക്കണമെന്നും ചിദംബരം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം ആഴത്തിൽ വിഭജനം ഉണ്ടാക്കുമെന്നും അതിനെ എതിർക്കണമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.''ഞങ്ങളുടെ മുന്നറിയിപ്പ് പതിച്ച് ബധിരകർണങ്ങളിലായിരുന്നു'' അദ്ദേഹം കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യത്ത് തുടരുന്ന പ്രതിഷേധങ്ങൾ ഭരണഘടനയും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രാജ്യത്ത് തുടരുന്ന സമരങ്ങൾ മുസ്ലിം വിഭാഗത്തിലുള്ളവരും സർക്കാറും തമ്മിലുള്ളതല്ല. അങ്ങനെ വരുത്തിതീർത്താൽ അത് സർക്കാറിന്റെ വിജയമാകും. ഈ പോരാട്ടങ്ങൾ ഇന്ത്യയിലെ ജനങ്ങളും ബിജെപി ആർ.എസ്.എസ് സർക്കാറും തമ്മിലുള്ളതാണ്. രാജ്യം മുഴുവൻ പോരാട്ടങ്ങൾ തുടരുകയാണ്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച യാഥാർഥ്യങ്ങൾ മറച്ചുവെയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനാണ് ഈ പ്രതിഷേധം. ഈ അവസ്ഥ എങ്ങനെയുണ്ടായി എന്നും നോക്കണം. ഓരോ നിയമങ്ങൾ വമ്പോഴും അതിന്റെ യഥാർത്ഥവശങ്ങൾ മറച്ചുവയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്'. ചിദംബരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP