Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ചോര ഊറ്റി കുടിക്കുകയാണ്; മോദി സർക്കാർ ഭീതിജനകമായ അസുഖം ബാധിച്ച രോഗിയെപ്പോലെയാണെന്നും മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം

കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ചോര ഊറ്റി കുടിക്കുകയാണ്; മോദി സർക്കാർ ഭീതിജനകമായ അസുഖം ബാധിച്ച രോഗിയെപ്പോലെയാണെന്നും മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം

കൊച്ചി: വിദഗ്ധനായ ഡോക്ടറുടെ ഉപദേശം കേൾക്കാൻ തയ്യാറാകാത്ത മോദി സർക്കാർ ഭീതിജനകമായ അസുഖം ബാധിച്ച രോഗിയെപ്പോലെയാണെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി അടിക്കടി വർധിപ്പിച്ച് കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ചോര ഊറ്റി കുടിക്കുകയാണെന്നും രാജ്യം നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി അടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം പുതിയ സർക്കാരാണെന്നും ചിദംബരം പറഞ്ഞു.

പെട്രോൾ വില ബാരലിന് 70 ഡോളറായാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ല. ഈ സർക്കാരിന് വില കൂട്ടുക എന്ന കാര്യം മാത്രമേ അറിയൂ. ബാരലിന് 140 ഡോളറിൽ നിന്ന് 40 ഡോളറായിട്ടും വില കുറച്ചില്ല. ലോകം സാമ്ബത്തിക വളർച്ചയിലേക്ക് കുതിക്കുമ്‌ബോൾ ഇന്ത്യ പുറകിലേക്ക് പോകുന്നു. മോദി സർക്കാർ കർഷകരെ വഞ്ചിച്ചു.

മോദി സർക്കാർ ഭാഗ്യവാന്മാരാണ്. യു പി എ സർക്കാരിന്റെ കാലത്ത് ക്രൂഡ് ഓയിൽ വില ബാരലിന് 147 ഡോളർ വരെ എത്തിയിരുന്നു. എന്നാൽ മോദിയുടെ ഭരണകാലത്ത് ചിലയവസരങ്ങളിൽ 40 ഡോളറിൽ താഴെ വരെ ക്രൂഡ് ഓയിൽ വില എത്തി. എന്നാൽ വില കുറയ്ക്കാൻ മോദി തയാറായില്ല. പെട്രോൾ, ഡീസൽ വില കുറയ്ക്കുമോ എന്ന ചോദ്യത്തിന് സർക്കാർ മറുപടി പറയുന്നില്ല.

ആഗോള സാമ്ബത്തികനില മുന്നോട്ട് കുതിക്കുമ്‌ബോൾ ഇന്ത്യയുടെ സാമ്ബത്തിക സ്ഥിതി പിന്നാക്കം പോകുന്നു. തൊഴിലവസരങ്ങൾ ഉണ്ടാവുന്നില്ല. കർഷകർക്ക് താങ്ങുവില പോലും നൽകിയില്ല. കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ വളർച്ചയില്ല. പിന്നെ എന്താണ് ഇത്രയും കാലം മോദി സർക്കാർ ചെയ്തത്. ഇതേക്കുറിച്ച് ചോദിക്കുമ്‌ബോൾ 2022ൽ പുതിയ ഇന്ത്യ നൽകുമെന്നാണ് നരേന്ദ്ര മോദി പറയുന്നത്. പഴയ ഇന്ത്യയിൽ ഇതിലും സാമ്ബത്തിക വളർച്ച ഉണ്ടായിരുന്നു. ദയവായി ആ പഴയ ഇന്ത്യ തിരികെ തന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

വെല്ലുവിളികൾ നേരിടാൻ സർക്കാരിന് കഴിയുന്നില്ല. കൃത്യമായ നയങ്ങൾ പോലും സർക്കാരിനില്ല. ബജറ്റിൽ കണക്കുകളിലൂടെ ജാലവിദ്യ കാണിക്കുകയാണ് അരുൺ ജെയ്റ്റ്‌ലി ചെയ്തത്. അധികം വൈകാതെ ജാലവിദ്യ എന്ന വാക്ക് ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയിൽ ഇടം നേടുമെന്ന് ചിദംബരം പരിഹസിച്ചു. ജനങ്ങൾക്ക് പ്രലോഭനം നൽകുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കറൻസി നിരോധനം തൊഴിലവസരങ്ങളെ സാരമായി ബാധിച്ചു.

കുറഞ്ഞത് നാല് ലക്ഷം തൊഴിലവസരങ്ങൾ ഇത് മൂലം ഇല്ലാതാക്കപ്പെട്ടു. എഴുപത് ലക്ഷം തൊഴിൽ സൃഷ്ടിച്ചു എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെട്ടത്. പക്കാവട വറുക്കുന്നതും തൊഴിലവസരമായാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. അങ്ങനെ എങ്കിൽ ഇനി മുതൽ എം ബി എ പക്കാവട, എൻജിനീയറിങ് പക്കാവട എന്നിങ്ങനെ പക്കാവടകളെ തരം തിരിക്കേണ്ടി വരും. ആഭ്യന്തര വളർച്ച താഴേക്കാണെന്ന് പറയുന്ന സർക്കാർ തന്നെയാണ് ഇത്രയധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നത്. ഏത് മേഖലയിലാണ് തൊഴിലവസരം സൃഷ്ടിച്ചതെന്ന് സർക്കാർ വെളിപ്പെടുത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

ആരോഗ്യമേഖലയിൽ മുപ്പത് കോടി ജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നാണ് കേന്ദ്രസർക്കാർ പ്രചാരണം. എന്നാൽ ബജറ്റിൽ ഇൻഷുറൻസ് എന്നൊരു വാക്ക് ഉപയോഗിച്ചിട്ടില്ല. ആരോഗ്യ പരിരക്ഷാ പദ്ധതി എന്ന് മാത്രമാണ് ബജറ്റിൽ ഇതിനെ വിശേഷിപ്പിക്കുനതി. ഇതിനായി ഒരു രൂപ പോലും നീക്കി വച്ചിട്ടില്ല. ഈ പദ്ധതിക്ക് ആവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് ധനമന്ത്രിക്ക് ഉത്തരമില്ല. കഴിഞ്ഞ ബജറ്റിലും ഇത്തരം വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. ക്യാബിനറ്റ് ഇതിനു അംഗീകാരം നൽകുകയോ പണം അനുവദിക്കുകയോ പദ്ധതി നടപ്പാക്കുകയോ ചെയ്തില്ല. വലിയ കളവുകൾ പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്.

ജലദോഷത്തിനുള്ള ചികിത്സ നൽകലാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇൻഷുറൻസ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പരിരക്ഷ കൊണ്ട് ഇൻഷുറൻസ് കമ്ബനിക്ക് മാത്രമാണ് നേട്ടം. മോദികെയർ എന്ന പദ്ധതി നടപ്പാക്കാൻ പോകുന്നില്ല. പെട്രോളിയം ഉത്പനങ്ങളുടെ വില, ആരോഗ്യ മേഖല, കാർഷിക മേഖല, തൊഴിലവസരങ്ങൾ എന്നീ മേഖലകളിൽ ജനങ്ങളെ മോദി സർക്കാർ വഞ്ചിക്കുകയാണ്.

നിക്ഷേപം ഉണ്ടാവണമെങ്കിൽ സർക്കാരിൽ വിശ്വാസം ഉണ്ടാകണമെന്ന് ചിദംബരം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. സർക്കാരിന്റെ പ്രഖ്യാപനങ്ങളിലും നയങ്ങളിലും വിശ്വാസ്യതയില്ലാത്തതിനാൽ നിക്ഷേപകർ എത്തില്ല. നിക്ഷേപാനുകൂല നിലപാടുകൾ ബജറ്റിൽ കാണാനേയില്ല. ജി എസ് ടി എന്ന പേരിൽ നടപ്പാക്കിയത് മറ്റെന്തോ ആണ്. ജി എസ് ടി എന്ന പേര് വിളിച്ച് ചരക്ക് സേവന നികുതിയെ അപമാനിക്കരുത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുന്നൂറോളം ഉത്പന്നങ്ങളെ ജി എസ് ടി പരിധിയിൽ നിന്നൊഴിവാക്കി. കർണാടക തെരഞ്ഞെടുപ്പിന് മുൻപ് ബാക്കിയുള്ളവയും ഒഴിവാക്കും.

ജി എസ് ടി നല്ല ആശയമാണെങ്കിലും അത് നടപ്പാക്കിയ രീതി ശരിയായില്ലെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികൾക്ക് എന്താണ് പരിഹാരമെന്ന ചോദ്യത്തിന് പുതിയ സർക്കാർ വരണമെന്ന ചിദംബരത്തിന്റെ മറുപടി സദസ്സിൽ ചിരി പടർത്തി. കേരളം ഏതായാലും മോദി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് തനിക്കുറപ്പുണ്ടെന്നും ചിദംബരം പറഞ്ഞു.

എല്ലാ രാജ്യങ്ങളിലും സാമ്ബത്തിക മേഖലയിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടേണ്ടിയും വരും. എന്നാൽ ജനങ്ങളെ ആശങ്കപ്പെടുത്താതെ അതൊക്കെ നേരിടാൻ കഴിയുമ്‌ബോഴാണ് സർക്കാർ വിജയിക്കുന്നത്. എന്നാൽ കഴിഞ്ഞ നാല് വർഷം ആശങ്കയുടേത് മാത്രമായിരുന്നു. പ്രതീക്ഷയുടെ ഒരു നാമ്ബ് പോലും ജനങ്ങളിൽ ജനിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ഓടിയൊളിക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും ചിദംബരം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP