Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇത് വോട്ടിനുള്ള കൈക്കൂലി'; 'പ്രധാന്മന്ത്രി കിസാൻ സമ്മാൻനിധി'യ്ക്കെതിരേ പി. ചിദംബരം; വോട്ട് നേടാനായി കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ഒരു ജാനാധിപത്യ സമൂഹത്തിൽ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയനാകാത്തത് കടുത്ത അപമാനമെന്നും മുൻ ധനമന്ത്രി

ഇത് വോട്ടിനുള്ള കൈക്കൂലി'; 'പ്രധാന്മന്ത്രി കിസാൻ സമ്മാൻനിധി'യ്ക്കെതിരേ പി. ചിദംബരം; വോട്ട് നേടാനായി കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ഒരു ജാനാധിപത്യ സമൂഹത്തിൽ ഇല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയനാകാത്തത് കടുത്ത അപമാനമെന്നും മുൻ ധനമന്ത്രി

ന്യൂഡൽഹി: കർഷകരിലേക്ക് പണം എത്തിക്കുന്ന 'പ്രധാന്മന്ത്രി കിസാൻ സമ്മാൻനിധി'ക്കെതിരെ മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ഉദ്ഘാടനം ചെയ്ത് മിനുട്ടുകൾക്കകമാണ് പദ്ധതിക്കെതിരെ കടുത്ത വിമർശനവുമായി ചിദംബരം രംഗത്തുവന്നത്. വോട്ടിന് വേണ്ടിയുള്ള കൈക്കൂലി നൽകലാണ് ചിദംബരം ആരോപിച്ചു. ഇത് തടയാൻ സാധിക്കാത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റ് കടുത്ത അപമാനം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു ചിദംബരത്തിന്റെ വിമർശനം.

'വോട്ടിന് വേണ്ടി കൈക്കൂലി നൽകുന്ന ദിവസമാണ് ഇന്ന്. വോട്ട് നേടാനായി 2000 രൂപ വീതം ബിജെപി സർക്കാർ ഇന്ന് കർഷക കുടുംബങ്ങൾക്ക് നൽകുകയാണ്. വോട്ട് നേടാനായി കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ഒരു ജാനാധിപത്യ സമൂഹത്തിൽ ഇല്ല'- ചിദംബരം ട്വീറ്റ് ചെയ്തു.

ബി.എസ്‌പി നേതാവ് മായാവതിയും പദ്ധതിയെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്തെത്തി. പദ്ധതി ക്രൂരവും ധിക്കാരപരവും രാജ്യത്തെ കർഷകരെ അപമാനിക്കുന്നതുമാണെന്ന് മായാവതി വ്യക്തമാക്കി. വർഷം 6000 രൂപ കർഷകർക്ക് നൽകുന്നതിലൂടെ അവർക്ക് ലഭിക്കുന്നത് മാസം 500 രൂപയും ദിവസം 17 രൂപയുമാണ്. ഇത്ത് ഭിക്ഷ നൽകുന്നതിന് തുല്യമാണ്. ബിജെപി സർക്കാരിന്റെ കർഷക സ്നേഹം കപടമാണെന്നും മായാവതി ആരോപിച്ചു.

രാജ്യത്തെ 12 കോടിയിലേറെവരുന്ന കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നു ഗഡുക്കളായി ആറായിരം രൂപയുടെ സഹായം നൽകുന്നതാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി. രണ്ട് ഹെക്ടറിൽ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങൾക്കും പദ്ധതിയിൽ അംഗമാകാം. ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഇന്നുനടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബൃഹത്പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കു തുടക്കം. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു കോടിയോളം കർഷകരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റൽ മാർഗത്തിലൂടെ ആദ്യ ഗഡുവായ 2000 രൂപ നിക്ഷേപിച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിക്ക് തുടക്കം കുറിച്ച ദിവസം ചരിത്രദിനമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, നമ്മുടെ രാജ്യത്തെ ഊട്ടുന്ന ഇന്ത്യയിലെ കോടിക്കണക്കിന് കഠിനാധ്വാനികളായ കർഷകരുടെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിക്കുന്നതാണ് ഇതെന്നും പറഞ്ഞു.

പദ്ധതിക്ക് അർഹരായവരുടെ പട്ടിക നൽകാത്ത സംസ്ഥാനങ്ങളെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷ പാർട്ടികൾ കർഷകരുടെ കാര്യത്തിൽ രാഷ്ട്രീയം കളിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കർഷകരുടെ ശാപം തകർക്കും. മുൻ സർക്കാരുകളോടു ചെറിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനു പോലും കർഷകർക്ക് യാചിക്കേണ്ടി വന്നു. കർഷകർക്ക് വേണ്ടി അവർ ഒന്നു ചെയ്തില്ല. എന്നാൽ ഈ സർക്കാർ അവർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകും മോദി പറഞ്ഞു. കർഷകർക്കുള്ള സോളാർ പാനൽ വിതരണം ചെയ്യുന്ന കിസാൻ ഊർജസുരക്ഷാ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 17 ലക്ഷം സോളാർ പാനലുകൾ കർഷകർക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് കിസാൻ ഊർജസുരക്ഷാ. പദ്ധതി വഴി അധികം ഉൽപാദിപ്പിക്കുന്ന വൈദ്യുതി സർക്കാർ വാങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP