Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമല സ്ത്രീപ്രവേശനം: 10 വയസിന് മുമ്പും 50 വയസ്സിനുശേഷവും സ്ത്രീകൾക്ക് ആർത്തവമുണ്ടാകില്ലെന്ന് കണ്ട് പിടിക്കാൻ എന്ത് യന്ത്രമാണ് പ്രതിഷേധക്കാരുടെ കൈയിലുള്ളത്? പ്രഭാഷണം നിർത്തണമെന്ന് പി.ഗീതയുടെ ചോദ്യത്തിൽ അസ്വസ്ഥനായ മോഡറേറ്റർ; വിഷയം ചൂടുപിടിച്ചതോടെ നാദാപുരത്തെ സെമിനാറിൽ പ്രഭാഷകയുടെ ഇറങ്ങിപ്പോക്കും

ശബരിമല സ്ത്രീപ്രവേശനം: 10 വയസിന് മുമ്പും 50 വയസ്സിനുശേഷവും സ്ത്രീകൾക്ക് ആർത്തവമുണ്ടാകില്ലെന്ന് കണ്ട് പിടിക്കാൻ എന്ത് യന്ത്രമാണ് പ്രതിഷേധക്കാരുടെ കൈയിലുള്ളത്? പ്രഭാഷണം നിർത്തണമെന്ന് പി.ഗീതയുടെ ചോദ്യത്തിൽ അസ്വസ്ഥനായ മോഡറേറ്റർ; വിഷയം ചൂടുപിടിച്ചതോടെ നാദാപുരത്തെ സെമിനാറിൽ പ്രഭാഷകയുടെ ഇറങ്ങിപ്പോക്കും

ടി.പി.ഹബീബ്‌

കോഴിക്കോട്:ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയമടക്കം ചർച്ച ചെയ്ത് നടത്തിയ സെമിനാർ രൂക്ഷമായ ചർച്ചകൾക്കിടയിൽ ഇറങ്ങിപോക്കിൽ കലാശിച്ചു. നാദാപുരം മാസ്റ്റേഴ്സ് അക്കാദമി കല്ലാച്ചിയിൽ സംഘടിപ്പിച്ച സെമിനാറാണ് ഇറങ്ങിപോക്ക് അരങ്ങേറിയത്. മോഡറേറ്ററും കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ഐ.രാജന്റെ ഇടപെടലാണ് അസ്വസ്ഥത ഉയർത്തിയത്.

കോടതി വിധികളും ജനാധിപത്യ സമൂഹവും എന്നതായിരുന്നു വിഷയം. നിയമ വശങ്ങൾ അവതരിപ്പിച്ച് സംസാരിച്ചത് അഭിഭാഷകനായ എം.സിജുവായിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചായിരുന്നു സിജു സംസാരിച്ചത്. മോഡറേറ്ററായ കോൺഗ്രസ് നേതാവ് രാജൻ സ്ത്രീ പ്രവേശനത്തെ അതിർത്താണ് സംസാരിച്ചത്. സാമൂഹിക പ്രവർത്തക ഡോ:പി.ഗീതയുടെ ഊഴമായിരുന്നു ഏറെ ചർച്ചകൾക്കിടയാക്കിയത്.

ശബരിമല വിഷയത്തിൽ നിന്നും കത്തി കയറിയാണ് ഗീത സംസാരിച്ച് തുടങ്ങിയത്. ഒൻപതാം വയസ്സിൽ ഞാൻ ശബരിമലക്ക് പോയിട്ടുണ്ടെന്നും പതിനെട്ടാം പടി കയറിയിട്ടുണ്ടെന്നും ഗീത പറഞ്ഞു. 10 വയസ്സിന് മുമ്പും 50 വയസ്സിനു ശേഷവും സ്ത്രീകൾക്ക് ആർത്തവമുണ്ടാകില്ലെന്ന് കണ്ട് പിടിക്കാൻ എന്ത് യന്ത്രമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരുടെ കൈയിലുള്ളതെന്ന് ഗീത ചോദിച്ചു. ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട് എന്നെ അക്രമിക്കാൻ ഉദേശിക്കുന്നവരോട് മലപ്പുറത്തെ തന്റെ വീട്ടിലേക്ക് അവരെ ഗീത സ്വാഗതം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥിനികളടക്കം നിരവധി പേരുണ്ടായിരുന്ന സദസ്സ് പൂർണ്ണ മനസ്സോടെ നിറഞ്ഞ് കൈയടിച്ചു.

ഇതോടെ മോഡറേറ്റർ അസ്വസ്ഥനായി. സമയം അതിക്രമിച്ചുവെന്നായി ആദ്യ സൂചന. പിന്നീട് പ്രസംഗം അവസാനിപ്പിക്കാനായി ആവശ്യപ്പെട്ടു. താൻ സംസാരിക്കുമ്പോൾ എന്ത് പറയണമെന്ന് താൻ തീരുമാനിക്കുമെന്നും ആരുടെയും ഔദാര്യത്തിൽ ഇവിടെ സംസാരിക്കുന്നില്ലെന്നും പറഞ്ഞ് കൊണ്ട് ഗീത വേദി വിടാൻ ഒരുങ്ങി. സദസ്സ് ഒന്നടങ്കം ഗീത സംസാരിക്കണമെന്ന് ആവിശ്യപ്പെട്ടു. എന്നാൽ മോഡറേറ്റർ വഴങ്ങിയില്ല. ഗീത വേദി വിട്ടതോടെ പെൺകുട്ടികളുടക്കമുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും സെമിനാറിൽ നിന്നും ഇറങ്ങി പോയി. കൊളത്തൂർ അദ്വൈതാശ്രമം പ്രസിഡണ്ട് എം.കെ.രവീന്ദ്രനാഥും സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP